Loader

മസാല പപ്പട കോൺ (Masala Pappad Cone)

By : | 0 Comments | On : July 2, 2016 | Category : Uncategorized


മസാല പപ്പട കോൺ (Masala Pappad Cone)
*************************************
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

മസാല പപ്പടം വലുത് – 4 എണ്ണം
സവാള – 1 ചെറുതായി അരിയുക
കാരറ്റ് – 1 ഗ്രേറ്റ് ചെയ്യുക
തക്കാളി – 1 ചെറുതായി അരിയുക.
കാപ്സിക്കം – 1/4 ഭാഗം ചെറുതായി അരിയുക
സാലഡ് വെള്ളരി – 1/4 ഭാഗം ചെറുതായി അരിയുക
മുളകുപൊടി – 1/4 tsp
ചാട്ട് മസാല- 1/4 tsp
മല്ലിയില – 1 tsp
നാരങ്ങാനീര് – 1 tsp
മാതള അല്ലി – 2 tbs
കപ്പലണ്ടി വറുത്തത് – 1 tsp

പപ്പടം ഒഴികെ ബാക്കി എല്ലാ ചേരുവകളും ഒന്നിച്ചാക്കി കുലുക്കി യോജിപ്പിച്ചു വയ്ക്കുക.
പപ്പടം എല്ലാം നടുവേ മുറിച്ച് വയ്ക്കുക.
ദോശ തവ ചൂടാക്കി ഓരോ പപ്പട പീസും രണ്ടു വശവും ചുട്ടെടുക്കുക ആ ചൂടോടുകൂടി തന്നെ പപ്പട പീസ് കോൺഷേപ്പിൽ ഫോൾഡ് ചെയ്ത് എടുക്കുക ഇങ്ങനെ എല്ലാം പപ്പടവും ചെയ്തെടുക്കുക.അതിലേക്ക് നേരത്തേ മിക്സ് ചെയ്ത കൂട്ട് സ്പൂൺ കൊണ്ട് കോണിലേക്ക് നിറക്കുക. അടിപൊളി ടേസ്റ്റി മസാല പപ്പട കോൺറെഡി. കൈയ്യോടെ സെർവ് ചെയ്യുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.