Mat Samosa
Mat Samosa
************
തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ)
വൈകുന്നേരത്തെ ചായക്കൊപ്പം സ്വാദോടെ കഴിക്കാന്‍ നല്ല ക്രിസ്പി മേറ്റ് സമൂസ ആവാം ല്ലേ..
ഇതിനായി
*Pastry Sheets* തയ്യാറാക്കണം
പേസ്ട്രി ഷീറ്റ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെ എന്നു ലിങ്ക് ക്ലിക്ക് ചെയ്തു വിഡിയോ കാണാം.
ചിക്കൻ മസാല തയ്യാറാക്കുന്ന വിഡിയോ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു കാണാം.
2 ടേബിൾ സ്പൂൺ മൈദയിൽ കുറച്ചു വെള്ളമൊഴിച്ചു മിക്സാക്കി ഒരു പേസ്റ്റാക്കണം.
ഓരോ പേസ്ട്രി ഷീറ്റ് എടുത്ത് നീളത്തിൽ രണ്ടായി മുറിച്ച് ഒന്നിനു മുകളിൽ കോസ്സായി മറ്റൊന്നു (കുരിശു രൂപത്തിൽ (+) ) വെച്ചു മുകളിൽ ചിക്കൻ മസാല വെക്കാം.
ഇനി ഒരു സൈഡിൽ നിന്നും ഉള്ളിലേക്ക് മസാല കവർ ചെയ്തു മടക്കണം. മൈദ പേസ്റ്റ് തടവി അടുത്ത സൈഡും മടക്കി മൈദ പേസ്റ്റ് കൊണ്ടു ഒട്ടിക്കണം.
ഇനി ബാക്കി നീളമുള്ള രണ്ടു സൈഡും കത്തി കൊണ്ടു 4 – 5 കീറു വെച്ചു ഓരോന്നായി ഒരു പായ മടയുന്നതു പോലെ ഉള്ളിലേക്ക് മടക്കി മൈദ പേസ്റ്റ് കൊണ്ടു അരിക് കൂട്ടിച്ചേര്‍ത്ത് ഒട്ടിച്ചു എണ്ണയില്‍ വറുത്തു കോരുക.
ക്രിസ്പി മേറ്റ് സമൂസ റെഡി. ഇനി ഇഷ്ടമുള്ള സോസ് ഒഴിച്ച് ചൂടോടെ കഴിക്കാം.
Watch me on YouTube
https://youtu.be/j-kFaQ0bR58