Loader

മഷ്റൂം മസാല (Mushroom Masala)

By : | 0 Comments | On : July 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മഷ്റൂം മസാല (Mushroom Masala)
————————————————————
തയ്യാറാക്കിയത്: ബിജിലി മനോജ്

കൂൺ : 200 ഗ്രാം
മുളക് പൊടി: 1 ടീസ്പൂൺ
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
മല്ലി പൊടി: 2 ടീസ്പൂൺ
കടുക്: 1 ടീസ്പൂൺ
പച്ചമുളക്: 2 എണ്ണം
ജിഞ്ചർ ഗാർലിക് പേസ്റ്റ്: ½ ടീസ്പൂൺ
സവാള: 1_വലുത്
തക്കാളി: 1 വലുത്
കറിവേപ്പില: 1 തണ്ട്
വെളിച്ചെണ്ണ,വെള്ളം,ഉപ്പ് : ആവശ്യത്തിന്

വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നന്നായി വഴറ്റി തക്കാളി ചേർക്കുക.മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക വഴറ്റിയ ഈ കൂട്ട് തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക. വീണ്ടും കുറച്ച് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.കറിവേപ്പില ഇട്ടതിനു ശേഷം അരച്ച മിക്സ് ഒഴിക്കുക.പാകത്തിന് ഉപ്പിടുക. വൃത്തിയാക്കിയ കൂൺ ചേർത്ത് ഇളക്കി കുറച്ച് ചൂടു വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.