Loader

പേരിടാത്തൊരു ചിക്കന്‍ വിഭവം (Nameless Chicken Dish)

By : | 0 Comments | On : April 4, 2017 | Category : Uncategorized

ഈ ഡിഷിനു അങ്ങനെ പ്രത്യേകിച്ചു പേരൊന്നുമില്ല കേട്ടോ …ഫ്രിഡ്ജിൽ ബാക്കി ഉണ്ടായിരുന്ന ചിക്കൻ വെച്ച് തയ്യാർ ആക്കിയതാ ..(ഏകദേശം
മുക്കാൽ കിലോ ). സംഗതി ക്ലിക്ക് ആയെന്നു പാത്രം കാലി ആയതു കണ്ടപ്പോൾ മനസ്സിലായി ..

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

ചിക്കെനിൽ രണ്ടു സ്പൂൺ മല്ലിപൊടി ,ഒരു സ്പൂൺ മുളകുപൊടി,അര സ്പൂൺ മഞ്ഞൾപൊടി ,ലേശo
കുരുമുളകുപൊടി,ഗരം മസാല ,തൈര് കൊത്തിയരിഞ്ഞ നാലഞ്ചു വെളുത്തുള്ളി, ഉപ്പു ഇത്രേം മിക്സ്‌ ചെയ്തു 20 മിനിറ്റ് വെക്കുക .പാൻ ചൂടാക്കി 2 സ്പൂണ്‍ ഓയിൽ ഒഴിച് നീളത്തിലരിഞ്ഞ ഒരു സവോള ,കൊത്തിയരിഞ്ഞ ഇഞ്ചി ,കറി വേപ്പില ചേർത്ത് വഴറ്റിയ ശേഷം ചിക്കൻ ചേർത്ത് മീഡിയം ഫ്ലൈമിൽ അടച്ചു വെച്ച് വേവിക്കുക .ഒട്ടും വെള്ളം ചേർക്കേണ്ട ആവശ്യമില്ല .ഇറച്ചിയിൽ നിന്നും വെള്ളം ഇറങ്ങും .പകുതി വേവാകുമ്പോൾ ഒരു കാപ്സികം അരിഞ്ഞത് ചേർക്കുക .( നിർബന്ധമില്ല ) പിന്നെയും അടച്ചു വെച്ച് ഒരു മുക്കാൽ വേവാകുമ്പോൾ പാത്രം തുറന്നു വെച്ച് ചെറിയ തീയിൽ വേവിക്കാം .ഇടക്കിടക്ക് ഇളക്കി കൊടുക്കുക .വെള്ളം ഒട്ടുമില്ലാതെ നന്നായി വറ്റിച് മൊരിച് എടുക്കാം. നൊന്സ്ടിക് പാൻ ആണെങ്കിൽ അടിയിൽ പിടിക്കില്ല .ഞാൻ ഉണ്ടാക്കിയത് കൊണ്ട് പറയുവല്ല …സംഭവം സൂപ്പർ ആയിരുന്നു കേട്ടോ ..
താങ്ക് uuu

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.