നവരത്ന കുറുമ
നവരത്ന കുറുമ
****************
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ
4 fruits————— ആപ്പിൾ, ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി
മുന്തിരി ഒഴികെ ബാക്കിയെല്ലാം ചെറുതായി അരിഞ്ഞു വയ്ക്കുക .
5 vegetables:——- കാരറ്റ്, ബീൻസ്, കോളിഫ്ളവർ, ഗ്രീൻപീസ് ഉരുളക്കിഴങ്ങ് എന്നിവ ചെറുതായി അരിഞ്ഞു വേവിച്ചു വയ്ക്കുക.
സവാള, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവയും ചെറുതായി അരിഞ്ഞു വയ്ക്കുക.
അണ്ടിപരിപ്പ് വെള്ളത്തിൽ കുതിർത്ത് പേസ്റ്റ് ആക്കി വയ്ക്കുക.
അണ്ടിപരിപ്പ്, കിസ്മിസ് നെയ്യിൽ വറുത്തു വയ്ക്കുക.
ചീന ചട്ടി ചൂടാക്കി നെയ്യൊഴിച്ച് ജീരകം ഇട്ട് പൊട്ടുമ്പോൾ ഏലക്ക ,കറുവപട്ട, ഗ്രാമ്പൂ,വഴനയില എന്നിവയിട്ട് മൂപ്പിച്ച് ഇഞ്ചി, പച്ചമുളക്, സവാളയിട്ട് വഴറ്റി വേവിച്ച പച്ചക്കറി, മഞ്ഞൾപ്പൊടി ചേർത്ത് ഒന്നു വഴറ്റി fruits, തക്കാളി, ഉപ്പ് ഇവ ചേർത്ത് ഒരു ഗ്ലാസ്സ് പാലൊഴിച്ച് രണ്ടു മിനിട്ട് തിളപ്പിക്കുക. അതിലേക്ക് അരച്ചു വച്ച അണ്ടിപരിപ്പ് ചേർത്ത് കുറുകി വരുമ്പോൾ വറുത്ത അണ്ടിപരിപ്പ്, കിസ്മിസ്, മല്ലിയില ചേർത്ത് വാങ്ങാം.














posted by Girija Mohan on March 21, 2016
Thanks