ഓണക്കലവറ പാചകമത്സരം – 2016 അറിയിപ്പ്
മലയാള പാചകം ഓണക്കലവറ പാചകമത്സരം – 2016
മത്സരാര്‍ത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, മത്സര വിധി നിര്‍ണ്ണയത്തിനായി ലൈക്കുകളും ഷെയറുകളും ആയിരുന്നു കണക്കെടുക്കാന്‍ ഉദ്ദേശിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തൊരു വിഭവത്തിന് അസാധാരണമായ രീതിയില്‍ ഷെയറുകള്‍ കൂടുന്നത് ശ്രദ്ധയില്‍ പെട്ടു, ഇത് മത്സാരാര്‍ത്ഥിയുടെ അറിവോടെയാണോ എന്ന കാര്യം വ്യക്തമല്ല. ഒരാള്‍ തന്നെ നിരവധി തവണ വിഭവം ഷെയര്‍ ചെയ്തതായും കാണാന്‍ കഴിഞ്ഞു. ഒരു ഉദാഹരണത്തിനായി ചിത്രം ശ്രദ്ധിക്കുക. അതിനാല്‍ മത്സര വിധി നിര്‍ണ്ണയത്തില്‍ നിന്നും ഷെയറുകളുടെ എണ്ണം ഒഴിവാക്കിയിരിക്കുന്നു, ലൈക്കുകളുടെ എണ്ണം മാത്രമേ പരിഗണിക്കുന്നുള്ളു. ഈ പോരായ്മ മുന്‍പേ ശ്രദ്ധിക്കാത്തതില്‍ മലയാള പാചകം ഖേദിക്കുന്നു.
ഇനിയും നിരവധി പേര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ളതായി ശ്രദ്ധയില്‍ പെട്ടു, ദയവായി പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ 13-09-2016 വൈകീട്ട് 7 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യുക.
https://www.malayalapachakam.com/empok-register