Loader

പച്ചത്തീയൽ (Pacha Theeyal)

By : | 4 Comments | On : September 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പച്ചത്തീയൽ

ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:-സോണിയ അലി

ചേരുവകൾ

മുരിങ്ങയ്ക്ക (നീളത്തിൽ മുറിച്ചത്) – 3 വലുത്
ചെറിയ ഉള്ളി – 15
പച്ച മുളക്‌ – 2
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മുളകുപ്പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
പുളി(ഒരു ചെറിയ നെല്ലിക്ക വലുപ്പതിൽ) – 1/4കപ്പ്‌ വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത്‌
വെള്ളം -1 /2കപ്പ്‌
കട്ടി തേങ്ങാപ്പാൽ-1/2കപ്പ്‌
ഉപ്പ്-പാകത്തിന്

താളിക്കാൻ വേണ്ട ചേരുവകൾ

വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ

കടുക് – 1/2 ടീസ്പൂൺ

വറ്റൽമുളക് – 3 എണ്ണം
ചെറിയഉള്ളി -1 ടീസ്പൂൺ (വട്ടത്തിലരിഞ്ഞത്)
കറിവേപ്പില -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

1. മുരിങ്ങക്ക, ചെറിയഉള്ളി, പച്ചമുളക്,
മഞ്ഞൾപ്പൊടി , മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഒന്നാക്കി ഒന്നരക്കപ്പ്‌ വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക.

2. പകുതി വേവാകുമ്പോൾ പുളിവെള്ളം ചേർക്കണം.

3. കഷ്ണങ്ങൾ പാകത്തിന് വെന്തു ചാറ് പകുതി വറ്റിക്കഴിയുമ്പോൾ അര കപ്പ് തേങ്ങാപ്പാൽ
ചേർക്കണം.

4.തിള വന്നു തുടങ്ങുമ്പോൾ കറി അടുപ്പിൽ നിന്നും മാറ്റുക.

5. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, ചെറിയഉള്ളി, കറിവേപ്പില എന്നിവ ഇട്ട്‌ താളിച്ചു കറിയിലേക്കു ഒഴിക്കുക.
പച്ചത്തീയൽ തയ്യാർ!!
(EMPOK #14)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Nimisha Vijesh on September 2, 2016

      Good one

        Reply
    2. posted by Rajeesh K Sivan on September 2, 2016

      Ee name suggest cheyyan entha karanam .. Pacha theeyal. .. 🙂 variety one

        Reply
    3. posted by Zulu Ashii on September 2, 2016

      supr

        Reply
    4. posted by Fathima Fathi on September 2, 2016

      Nice

        Reply

    Leave a Reply

    Your email address will not be published.