Loader

പിസ പോള (Pizza Pola)

By : | 1 Comment | On : July 9, 2016 | Category : Uncategorized


പിസ പോള (pizza pola)
************************
തയ്യാറാക്കിയത്:-ഫബീന റഷീദ്

ബ്രെഡ് 6 എണ്ണം
മുട്ട 5
സവാള 1
ഇഞ്ചി ചെറിയ കഷ്ണം
പച്ചമുളക് 5
കുരുമുളക് പൊടി 1സ്പൂണ്‍
പാൽ 1/2കപ്പ്‌
ചിക്കൻ ഫില്ലിംഗ് ഉണ്ടാക്കിയത് 1/2കപ്പ്‌
മോസറില്ല ചീസ് ഗ്രേറ്റഡ്
മല്ലിചെപ്പ്
ഉപ്പ്
for decoration
തക്കാളി വട്ടത്തിൽ അരിഞ്ഞത്, മല്ലിചെപ്പ്
തയ്യാറാക്കുന്ന വിധം
“”””””””””””””””””‘”””””””””””
4മുട്ടയും, സവാള , പച്ചമുളക്, ഇഞ്ചി , കുരുമുളക് പൊടി , മല്ലിചെപ്പ് , പാൽ , ഉപ്പ് , 2 ബ്രെഡ് എല്ലാം ചേർത്ത് മിക്സിയിൽ അടിക്കുക.ബാക്കി ബ്രെഡ് പീസാക്കി ഈ മിക്സിലെക്ക് ചേർത്ത് യോജിപ്പിച് മാവ് കട്ടിയിൽ ആക്കി വെക്കുക.
ഒരു നോണ്‍സ്റ്റിക് പാനിൽ നെയ്യ് തടവി കൂട്ട് പകുതി ഒഴിച്ച് 2മിനിട്ട് അടച്ച് വേവിച്ച് ചിക്കൻ ഫില്ലിംഗ് ആവശ്യത്തിനു മുകളിൽ ഇട്ടു കൊടുക്കുക.ചെറിയ തീയിൽ 5മിനിട്ട് അടച്ചു വെച്ച് ബാക്കി കൂട്ടൊഴിച് ഒരു മുട്ട അടിച്ചു മുകളിൽ ഒഴിച്ച് മുക്കാൽ വേവാകുമ്പോൾ മോസറില്ല ചീസുംമല്ലിചെപ്പ് അരിഞ്ഞതും തക്കാളിയും നിരത്തി വെന്തു കഴിഞ്ഞാൽ തീ ഓഫാക്കി മുറിച്ചു ഉപയോഗിക്കാവുന്നതാണ്….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Indhu Indhu Sunil on July 5, 2016

      Superr

        Reply

    Leave a Reply

    Your email address will not be published.