Loader

ചെമ്മീൻ ദം ബിരിയാണി (Prawn Dum Biriyani)

By : | 0 Comments | On : January 16, 2017 | Category : Uncategorized

ചെമ്മീൻ ദം ബിരിയാണി

തയ്യാറാക്കിയത്:- സോണിയ അലി

മാറിനേഷൻ

ചെമ്മീൻ – 400ഗ്രാം
കാശ്മീരി മുളകുപൊടി-അര ടീസ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
കുരുമുളകുപൊടി -കാൽ ടീസ്പൂൺ

അരയ്ക്കാനുള്ള മസാലക്ക്

ഇഞ്ചി -ഒരു വലിയ കഷ്ണം
വെളുത്തുള്ളി -1തുടം
മല്ലിയില – 1കെട്ടിന്റെ പകുതി
പച്ചമുളക് -4

ചെമ്മീൻ മസാലക്ക്

സവാള – 3വലുതു്
തക്കാളി -2വലുത്
നെയ്യ് – 2ടേബിൾ സ്പൂൺ
ഓയിൽ – 6ടേബിൾ സ്പൂൺ
കശുവണ്ടി – 2 ടേബിൾ സ്പൂൺ
കിസ്മിസ് – 2ടേബിൾ സ്പൂൺ
സവാള -1
ബേലീഫ് -1
പട്ട – 1കഷ്ണം
കുരുമുളക്-4
മൈസ്‌ -1
സ്റ്റാർ അനിസ് -1
ഏലയ്ക്ക -4
പെരുംജീരകം -അര ടീസ്പൂൺ
ഷാ ജീര -കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
കട്ടി തൈര് -1ടേബിൾ സ്പൂൺ

അരി വേവിക്കാൻ

ബസ്മതി റൈസ് -2കപ്പ്
പെരുംജീരകം-കാൽ ടീസ്പൂൺ
ഷാ ജീര -അര ടീസ്പൂൺ
കുരുമുളക് -2
മൈസ്‌ -1
പട്ട -1കഷ്ണം
ഗ്രാമ്പൂ -4
ബേ ലീഫ് – 1ചെറുത്
ഉപ്പ്‌-പാകത്തിന്
നെയ്യ് -2ടീസ്പൂൺ
ചെറുനാരങ്ങാ -1
മല്ലിയില ,പുതീന-ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

അരി കഴുകി വെള്ളത്തിൽ കുതിർത്തി വെക്കുക.,അല്പം ഉപ്പും കൂടി ചേർക്കാം.

ചെമ്മീൻ വൃത്തിയാക്കി കഴുകിയ ശേഷം മുകളിൽ പറഞ്ഞ സാധങ്ങൾ പുരട്ടി 20മിനുറ്റ്
മാറ്റി വെക്കുക.

ഒരു പാനിൽ ഓയിൽ +നെയ്യ് ഒഴിച്ച് കശുവണ്ടി ,കിസ്മിസ് ,1സവാള അരിഞ്ഞത് വറുത്തു മാറ്റി വെക്കുക.

അതെ ഓയിലിൽ തന്നെ ചെമ്മീൻ പകുതി ഫ്രൈ ചെയ്യുക.

അതെ സമയം അരി വേവിക്കാനുള്ള വെള്ളത്തിൽ മുകളിൽ പറഞ്ഞവ ഓരോന്നായി ഇട്ടു വെള്ളം തിളപ്പിക്കുക.

തിള വന്നാൽ അരിയിട്ട് മുക്കാൽ വേവാൻ അനുവദിക്കുക.അരി വേവാൻ തു ടങ്ങുമ്പോൾ പകുതി ചെറുനാരങ്ങാനീര് ചേർക്കാം .

ഗ്രീൻ മസാല തയ്യാറാക്കാം.

ചെമ്മീൻ ഫ്രൈ ചെയ്ത ഓയിലിൽ ഗരം മസാലയിട്ടു മൂപ്പിക്കുക. ഓയിൽ+ നെയ്യ് കുറവുണ്ടെങ്കിൽ ഒഴിച്ച് അതിലേക്കു സവാള അരിഞ്ഞതും ഇട്ടു വഴറ്റുക.വഴണ്ട് കഴിഞ്ഞാൽ പച്ച മസാല ചേർത്ത് മൂപ്പിക്കുക.പച്ചമണം പോയിക്കഴിഞ്ഞാൽ പൊടികൾ ചേർക്കാം.ശേഷം തക്കാളി അരി ഞ്ഞത് ചേർത്ത് നന്നായി തീ സിമ്മിലാക്കി മൂടി വെച്ച് തക്കാളി ഉടഞ്ഞു വേവുന്നത്‌ വരെ വേവിക്കുക.

മൂടിതുറന്നു തക്കാളി വെന്തു ചേർന്നാൽ ഫ്രൈ ചെയ്ത ചെമ്മീൻ ചേർക്കാം.കട്ടിത്തൈര് ഇതിലേക്ക് ചേർത്തു എല്ലാം കൂടി മിക്സാക്കുക.മല്ലിയില ,പുതീന അരിഞ്ഞത് അല്പം ഇട്ടു കൊടുക്കാം.(ഈ മസാല അധികം വെള്ളമായി പോവുകയോ ,ഡ്രൈ ആയിരിക്കുന്ന പരുവമായിരിക്കരുത് ) മസാലയിൽ ഉപ്പു പാകത്തിന് ഉണ്ടായിരിക്കേണം .

അരി മുക്കാൽ വേവായാൽ ഊറ്റി വെക്കാം .

ചെമ്മീൻ മസാലയിൽ നിന്ന് പകുതി ഒരു പാത്രത്തിലേക്ക് മാറ്റിവെച്ചതിനു ശേഷം ബാക്കിയുള്ള മസാലയിലേക്കു ചോറ് ഒരു ലയർ നിരത്തുക.അതിനുമേൽ മാറ്റിവെച്ച ചെമ്മീൻ മസാലയും.ഇങ്ങനെ ചോറും ,മസാലയും തീരുംവരെ തുടരുക.
ശേഷം അവസാനത്തെ നിരയിൽ ചോറിന്റെമേൽ റോസ്‌റ്റ് ചെയ്ത കശുവണ്ടിപ്പരിപ്പും ,കിസ്മിസും,സവാള വറുത്തതും ,മല്ലിയില,പുതീന ഇല അരിഞ്ഞതും ആവശ്യത്തിന് ഇതിനു മേളിൽ വിതറുക. 1ടീസ്പൂൺ ബട്ടർ ,1ടേബിൾ സ്പൂൺ പാലിൽ 2കുങ്കുമപ്പൂ ഇട്ടു അതും ഒഴിക്കാം .(ഇതിന്റെ മുകളിൽ ഫോയിൽ പേപ്പർ കൊണ്ടോ ,അടിക്കനമുള്ള അടപ്പു കൊണ്ടോ) അടച്ചു 15-20 മിനുറ്റ് ദം ചെയ്യാം .

ശേഷം പാത്രത്തിന്റെ മൂടി മാറ്റി തവി കൊണ്ട് ലയർ ആയി വിളമ്പി…

സവാള,തക്കാളി ,പച്ചമുളക്,മല്ലിയില അരിഞ്ഞത് കൈകൊണ്ടു നല്ലപ്പോലെ തിരുമ്മി,മുളകുപൊടി ഒരു നുള്ള് , ഉപ്പ്‌,വിനിഗറും ,ഒഴിച്ച് സാലഡാക്കി ബിരിയാണിയുടെ കൂടെ കഴിക്കാവുന്നതാണ്….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.