ചെമ്മീന്‍ മസാല പുട്ട് (Prawn Masala Steam Cake)
ചെമ്മീന്‍മസാല പുട്ട്
തയ്യാറാക്കിയത്:- ആശ അബു
മസാലക്ക്
————-
ചെമ്മീന്‍ -1/2kg
സവാള -4
ഇഞ്ചി,വെളുത്തുള്ളി -1spoon
തക്കാളി -1(small)
മഞ്ഞപ്പൊടി -1/4ടീസ്പൂണ്‍
മുളകുപൊടി -2spoon
മല്ലിപ്പൊടി -3spoon
മസാലപ്പൊടി -1/2ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
തയാറാക്കുന്നത്
*********************
ചെമ്മീന്‍ അല്പം ഉപ്പ് ,മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞപ്പൊടി,മസാലപ്പൊടി എന്നിവ ചേര്‍ത്ത് അല്പം വെള്ളത്തില്‍ വേവിക്കുക.
ചീനച്ചട്ടിയില്‍ കടുക് താളിച്ച് ഇഞ്ചി,വെളുത്തുള്ളി,2പച്ചമുളക് വഴറ്റുക.
സവാള വഴറ്റുക.പാകത്തിന് ഉപ്പ് ചേര്‍ക്കുക.വഴന്‍റ് വരുപോള്‍ തക്കാളി ചേര്‍ക്കുക.അതിനുശേഷം പൊടികള്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക.
വേവിച്ച ചെമ്മീന്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ച് ,ചെമ്മീന്‍ വേകിച്ച വെള്ളം 3-4spചേര്‍ത്ത് ഒന്നൂടെ യോജിപ്പിച്ച് തീ അണയ്ക്കുക.
അരിപ്പൊടി ,ഉപ്പ് ,തേങ്ങ ,വെള്ളം ചേര്‍ത്ത് പുട്ടിന് നനയ്ക്കുക.
പുട്ട് പാത്രത്തില്‍ ആദ്യം അല്പം തേങ്ങ പിന്നീട് അല്പം പുട്ട്പൊടി,ചെമ്മീന്‍കൂട്ട് അങ്ങനെ നിറച്ച് ആവിയില്‍ വേവിക്കുക .