Loader

സേമിയ ഐസ് (Semiya Ice)

By : | 0 Comments | On : January 11, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

സേമിയ ഐസ്

തയ്യാറാക്കിയത്:- സോണിയ അലി

പാൽ-500 ml
പഞ്ചസാര-അര കപ്പ്
സേമിയ -കാൽ കപ്പ്
വാനില എസ്സെൻസ് -1ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

പാൽ ഒരു പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക.ശേഷം ഇതിലേക്ക് സേമിയ ചേർത്ത് വേവിക്കുക,പഞ്ചസാര ചേർത്ത് നന്നായി ഇളക്കി വേവിച്ചെടുക്കുക.

സേമിയയും പാലും വെന്തതിനു ശേഷം ഈ പാത്രം തണുക്കാനായി മാറ്റി വെക്കുക.

ഇതിലേക്ക് വാനില എസ്സെൻസ് ചേർത്തു യോജിപ്പിച്ചു കുൽഫി മൗൾഡിൽ ഒഴിച്ച് അതിന്റെ ടോപ് വെച്ച് (സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് ഇതിലേക്ക് ഒരു സ്റ്റിക് വെച്ചാലും മതി )

,6മണിക്കൂർ സെറ്റ് ആവാൻ വെക്കുക .ശേഷം മോൾഡ്‌ പുറത്തെടുത്തു പച്ചവെള്ളം ഇതിന്മേൽ അൽപ സമയം ഒഴിച്ചു കൊടുത്തു ഡിമോൾഡ് ചെയ്യുക.ടേസ്റ്റി സേമിയ ഐസ് റെഡി!!!

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.