Loader

ചെമ്മീനും ചീരയും കറി (Shrimp Spinach Curry)

By : | 0 Comments | On : May 30, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീനും ചീരയും കറി:-
Creamy shrimp with spinach

—————————–
തയ്യാറാക്കിയത്: ബിജിലി മനോജ്

ചെമ്മീൻ : 100 ഗ്രാം
ചീര (spinach ): 10 ഇല
സവാള: 1 ചെറുത്
തക്കാളി : 1അരച്ചത്
വെളുത്തുള്ളി: 4 അല്ലി
ഇഞ്ചി: ½ ടീസ്പൂൺ ചെറുതായി അരിഞ്ഞത്
ഫ്രഷ് ക്രീം: 4 ടേബിൾസ്പൂൺ
കുരുമുളക് പൊടി: 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
നാരങ്ങനീര്: 4 ടീസ്പൂൺ
പച്ചമുളക്: 2 എണ്ണം
ഗ്രാമ്പൂ : 3 എണ്ണം
തക്കോലം: 1
കറുവപ്പട്ട: 1 ചെറിയ കഷ്ണം
വെളിച്ചെണ്ണ: 4 ടേബിൾസ്പൂൺ
സെലറി,ഉപ്പ്, വെള്ളം: ആവശ്യത്തിന്

ചെമ്മീൻ വൃത്തിയാക്കി ഉപ്പ്, കുരുമുളക്, നാരങ്ങനീര് പുരട്ടി ½ മണിക്കൂർ വെയ്ക്കുക.കറി വെയ്ക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ വെളിച്ചെണ്ണ/ബട്ടർ ഒഴിച്ച് ഗ്രാമ്പൂ, കറുവപ്പട്ട, തക്കോലം ഇടുക.പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി,സവാള ഇട്ട് നന്നായി വഴന്ന ശേഷം തക്കാളി ചേർക്കുക, ചെമ്മീൻ ഇടുക.അരിഞ്ഞ ചീരയില, മഞ്ഞൾ പൊടി ഉപ്പ് ഇട്ട് ചൂടുവെള്ളം കുറച്ച് ഒഴിക്കുക. നന്നായി കുറുകി വരുമ്പോൾ ഫ്രഷ് ക്രീം,സെലറി ചേർത്ത് ഇറക്കുക.കുരുമുളക് പൊടി ആവശ്യത്തിന് ചേർക്കാവുന്നതാണ്

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.