സ്പെഷ്യല്‍ ഊണ്‍ (Special Lunch)
നമ്മുടെ പേജിനു 3 ലക്ഷം ലൈക്ക് ഒക്കെ കിട്ടിയിരിക്കുവല്ലെ, എന്നിട്ടും ഞങ്ങളു കൂട്ടുകാര്‍ക്ക് ഒന്നും തന്നില്ലാന്നു പറയരുത് ട്ടൊ… ഇന്നാ പിടിച്ചൊ, 3 ലക്ഷം ലൈക്ക്സ് നു നന്ദി പറഞ്ഞ് ഞങ്ങള്‍ തരുന്ന ഒരു ചെറിയ സദ്യ….
വിഭവങ്ങള്‍ എന്തൊക്കെയാന്നു നോക്കാം നമ്മുക്ക്,
നല്ല നാടന്‍ കുത്തരി ചോറ്, കപ്പ ചതച്ച കുരുമുളക് ഇട്ട് ഉലര്‍ത്തിയത്, ഇഞ്ചി തൈരു, ഉള്ളി സാമ്പാര്‍, ചെറുപയര്‍ മെഴുകുപുരട്ടി,അയല മുളകിട്ടത്, നെത്തൊലി വറത്തത്, വറത്തരച്ച കോഴി കറി, മാങ്ങാ അച്ചാര്‍, പിന്നെ മധുരത്തിനായി സേമിയ പായസവും….
ഇതില്‍ കപ്പ കുരുമുളക് ഇട്ട ഉലര്‍ത്തിയതിന്റെ റെസിപ്പി ഒഴികെ മറ്റെല്ലാത്തിന്റെയും റെസിപ്പി ഞാന്‍ തന്നെ പേജില്‍ പോസ്റ്റ് ചെയ്തിട്ട് ഉണ്ട്… കപ്പ പുഴുക്ക് ( കപ്പ കുഴച്ചത്) ന്റെ റെസിപ്പിയും പോസ്റ്റിയിട്ട് ഉണ്ട്. , ഇന്നും സാധാരണ പൊലെ കപ്പ കുഴച്ചത് ഉണ്ടാക്കാന്‍ കപ്പ വേവിച്ചതാ, സംഗതി ഒരു രക്ഷയും ഇല്ല, എന്തു ചെയ്താലും വെന്തു ചേരാത്ത കപ്പയായിരുന്നു… അപ്പൊ സാധാരണ ഞാന്‍ കപ്പ മെഴുകുപുരട്ടിയൊ, തോരനൊ ഒക്കെ ഉണ്ടാക്കലാണു പതിവു, ഇന്നു ഒരു കുറച്ച് വ്യത്യസ്തമായിട്ട് ഒരു ഐറ്റം ഉണ്ടാക്കി… അതാണു നമ്മുടെ ഈ കപ്പ കുരുമുളക് ഇട്ട ഉലര്‍ത്തിയത്… എന്തായാലും ഇന്ന് ഞാന്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്യുന്നെ ഇതിന്റെ റെസിപ്പിയാണെട്ടൊ…അപ്പൊ തുടങ്ങാം.
കപ്പ ലേശം ഉപ്പ്, മഞള്‍പൊടി ഇവ ഇട്ട് വേവിച്ചത് – 2 കപ്പ്
തേങ്ങ -3/4 കപ്പ്
ചെറിയുള്ളി – 10
വറ്റല്‍മുളക് -3
ഉഴുന്ന് -1 ടീസ്പൂണ്‍
വെള്ളുതുള്ളി ചതച്ചത്-1/2 റ്റീസ്പൂണ്‍
കുരുമുളക് ചതച്ചത്-1 .5 ടീസ്പൂണ്‍( ചതച്ച കുരുമുളക് ഇല്ലെങ്കില്‍ മാത്രം കുരുമുളക് പൊടി)
മഞള്‍പൊടി- 2 നുള്ള്
ഉപ്പ്,കടുക്,എണ്ണ -പാകത്തിനു
കറിവേപ്പില -1 തണ്ട്
പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, ഉഴുന്ന് വറ്റല്‍മുളക് ,കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിക്കുക.
ശേഷം ചെറിയുള്ളി ചെറുതായി അരിഞത് ചേര്‍ത്ത് വഴറ്റുക.
നന്നായി വഴന്റ് വരുമ്പോള്‍ വെള്ളുതുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക.
ശേഷം മഞള്‍പൊടി, ചതച്ചകുരുമുളക് ഇവ ചേര്‍ത്ത് മൂപ്പിക്കുക.
പച്ചമണം മാറി കഴിയുമ്പോള്‍ തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കി വേവിച്ച് വച്ച കപ്പ കൂടെ ചേര്‍ത്ത്
പാകത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
2-3 മിനുറ്റ് ശേഷം തീ ഓഫ് ചെയ്യാം.മേലെ ലേശം പച്ച വെളിച്ചെണ്ണ കൂടെ തൂകാം.കുറച്ച് നേരം അടച്ച് വച്ച ശേഷം ഉപയോഗിക്കാം.
ചിലപ്പോള്‍ കിട്ടുന്ന കപ്പ,തീരെ അങ്ങു വെന്ത് ഉടയാതെ ആയിരിക്കില്ലെ,അപ്പൊ ഉണ്ടാക്കാന്‍ പറ്റിയ ഒരു കിടിലന്‍ ,രുചികരമായ പ്രിപ്പറെഷന്‍ ആണു ഇത്.ഇത് ഏറ്റവും നല്ലത് ഒരു ചൂടു കട്ടന്‍ ചായക്ക് ഒപ്പം കഴിക്കാനാണു.അപ്പൊ
എല്ലാരും ട്രൈ ചെയ്യുമല്ലൊ…
By :- Lakshmi Prasanth