Loader

കപ്പ കുഴച്ചതും (കപ്പ പുഴുക്ക്) കുടം പുളിയിട്ട മീൻ കറിയും, മീൻ വറുത്തതും തൈരു ചമ്മന്തിയും (Tapioca Mix, Fish Curry with Cambooge, Fish Fry and Curd Chammanti)

By : | 0 Comments | On : January 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കപ്പ കുഴച്ചതും (കപ്പ പുഴുക്ക്) കുടം പുളിയിട്ട മീൻ കറിയും, മീൻ വറുത്തതും തൈരു ചമ്മന്തിയും:-

മുൻപ് ഒരിക്കൽ ഞാൻ ഇതേ പോസ്റ്റ് ഇട്ടിട്ട് ഉണ്ട്… കപ്പയുടെം മീൻ കറിയുടെം റെസിപ്പി തരാമോന്ന് കുറച്ച് പേർ മെസ്സെജ് ചെയ്തത് കൊണ്ട് വീണ്ടും പോസ്റ്റ് ചെയ്യുന്നു…. അപ്പൊ തുടങ്ങാം.

നമ്മൾ മലയാളികളുടെ ദേശീയ ഭക്ഷണം ആണെന്ന് പറയാവുന്ന ഒന്നാണു കപ്പ,മീൻ കറി കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകേം വേണ്ട. ഏതു നാട്ടിൽ ജീവിച്ചാലും,എവിടൊക്കെ പോയാലും ഒരു ശരാശരി മലയാളിയൊട് ഇഷ്ട ഭക്ഷണം ഏതെന്ന് ചോദിച്ചാൽ മറ്റൊന്ന് ആലൊച്ചിക്കാതെ പറയും കപ്പയും ,മീനും ആണെന്ന്. അതുകൊണ്ട് ഇന്ന് നമ്മുക്ക് കപ്പ കുഴച്ചതും , നല്ല കുടം പുളിയിട്ട മീൻ കറിയും , മീൻ വറുത്തതും, തൈരു ചമ്മന്തിയും എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

കപ്പ കുഴച്ചത് (കപ്പ പുഴുക്ക്):-

1 കിലൊ കപ്പ വൃത്തിയാക്കി
,1/2 റ്റീസ്പൂൺ മഞ്ഞൾ പൊടി, പാകത്തിനു ഉപ്പ് ഇവ ചേർത്ത് വേവിച്ച് വക്കുക.

1/2 മുറി തേങ , 6-10 അല്ലി വെള്ളുതുള്ളി , 2 നുള്ള് ജീരകം, 1 നുള്ള് മഞ്ഞൾ പൊടി , 4 ചെറിയുള്ളി ഇവ ഒന്നു ഒതുക്കി എടുക്കുക.

പാൻ ചൂടാക്കി 5 റ്റീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1 സ്പൂൺ അരി , 2 തണ്ട് കറിവേപ്പില , ഇവ മൂപ്പിക്കുക. (അരി ഇട്ടു മൂപ്പിച്ചാൽ കപ്പ കുഴച്ചതിനു ഒരു നല്ല രുചി കിട്ടും. സാധാരണ കപ്പ കുഴച്ചത് ഉണ്ടാക്കുമ്പോൾ കടുക്, വറ്റൽ മുളക് ഇവ പൊട്ടിക്കാറില്ല. എന്നാലും ഇഷ്ടമുള്ളവർക്കു അങ്ങനെ ചെയ്യാം.) അരി , കറിവേപ്പില ഇവ മൂത്ത ശേഷം തേങ്ങ കൂട്ട് ഇട്ട് പച്ച മണം മാറുന്ന വരെ വഴട്ടുക.അരപ്പിനു വേണ്ട ഉപ്പ് ചേർക്കുക.
ശേഷം വേവിച്ച് വച്ച കപ്പ ചേർത്ത് നല്ലവണ്ണം ഉടച്ച് ഇളക്കി യോജിപ്പിക്കുക.കപ്പ വേവിച്ചപ്പൊൾ ഉപ്പ് പാകത്തിനു ചേർതെ കൊണ്ട് ഇനി ചേർക്കണ്ട. 3 മിനുറ്റ് എല്ലാം കൂടി ചേർത്ത് വച്ച് വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.കപ്പ കുഴച്ചത് റെഡി.
ഇനി മീൻ കറി

കുടം പുളിയിട്ട മീൻ കറി:-

ഞാൻ ഉപയൊഗിച്ചത് അയല ആണു. മത്തിയൊ,കിളിമീനൊ, നെയ്യ് മീനൊ ഒക്കെ ഇങ്ങനെ ഉണ്ടാക്കാവുന്നതാണു.

അയല 1/2 കിലൊ കഴുകി വൃത്തിയാക്കി വക്കുക. മൺ ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ 4 റ്റെബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ച് 5 റ്റീസ്പൂൺ ചെറിയുള്ളി അരിഞ്ഞത്, 4 പച്ചമുളക് നെടുകെ കീറിയത്,ഇഞ്ചി അരിഞത് 1 .5 റ്റീസ്പൂൺ, വെള്ളുതുള്ളി അരിഞ്ഞത് 1.5 റ്റീസ്പൂൺ ,1 തണ്ട് കറിവേപ്പില ഇവ ചേർത്ത് നന്നായി വഴട്ടുക. നിറം മാറി കഴിയുമ്പോൾ , 1/2 റ്റീസ്പൂൺ മഞ്ഞൾ പൊടി, 2 റ്റീസ്പൂൺ മുളക് പൊടി, 1/2 റ്റീസ്പൂൺ കുരുമുളക് പൊടി , (കുരുമുളക് പൊടി ഇഷ്ടമല്ലാത്തവർക്കു,മുളകു പൊടിടെ അളവ് കൂട്ടിയാൽ മതി).
1.5 റ്റീസ്പൂൺ മല്ലി പൊടി, 1/4 റ്റീസ്പൂൺ ഉലുവാപൊടി, പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി വഴട്ടുക. പച്ച മണം മാറി കഴിയുമ്പോൾ കുറച്ച് വെള്ളം( 1.5 റ്റീകപ്പ് മതിയാകും) 4
അല്ലി കുടം പുളി ഇവ ചേർക്കുക. അതൊന്നു ചൂടാകുമ്പോൾ മീൻ കഷണങ്ങൾ ഇടുക. നന്നായി ഇളകി ഒരു 7 മിനുറ്റ് അടച്ച് വച്ച് വേവിക്കുക.ശെഷം അടപ്പു തുറന്ന് , ഇളക്കി നന്നായി തിള വന്ന് എണ്ണ യൊക്കെ നന്നായി തെളിഞ്ഞ് വരുന്ന പരുവം ആയി കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.കുറച്ച് പച്ച വെള്ളിച്ചെണ്ണ , 2 നുള്ള് ഉലുവാ പൊടി, 1 തണ്ട് കറി വേപ്പില ഇവ കൂടി മെലെ തൂകാം. ഇങ്ങനെ ചെയ്യുന്നത് കറിയുടെ രുചിയും മണവും കൂട്ടും.
ശേഷം 1/2 മണിക്കൂർ കറി അടച്ച് തന്നെ വച്ചെക്കുക . അതിനു ശേഷം ഉപയൊഗിക്കാം.
ശരിക്കും ഈ മീൻ കറി ഉണ്ടാക്കിയിട്ടു പിറ്റെ ദിവസമാണു ഉപയൊഗിക്കണ്ടത്,അപ്പൊ പുളിയും, എരിവും ഒക്കെ ശരിക്ക് ചാറിലും ,മീനിലും ഒക്കെ നന്നായി പിടിക്കും. ഹൊ…… എന്താ അതിന്റെ ഒരു രുചി…..

ഇനി മീൻ വറുത്തതിന്റെ റെസിപ്പി വേണ്ടവർക്കായി അതു കൂടി എളുപ്പത്തിൽ പറയാം.

മീൻ വറുത്തത്:-

6 പീസ് മത്തിക്ക് ഉള്ളത് പറയാം. മീൻ നന്നായി വരഞ്ഞു വക്കുക.1 റ്റീസ്പൂൺ മുളക്പൊടി, 1/2 റ്റീസ്പൂൺ കുരുമുളക് പൊടി,(ചതച്ച കുരുമുളകൊ), 3/4 റ്റീസ്പൂൺ മല്ലി പൊടി, 1/4 റ്റീസ്പൂൺ ഉലുവാപൊടി, 1/4 റ്റീസ്പൂൺ മഞ്ഞൾ പൊടി, 1/2 റ്റീസ്പൂൺ ഇഞ്ചി-വെള്ളുതുള്ളി പേസ്റ്റ്,1/2 റ്റീസ്പൂൺ നാരങ്ങ നീരു
പാകത്തിനു ഉപ്പ് ഇവ നന്നായി മിക്സ് ചെയ്ത് ,പേസ്റ്റ് ആക്കി മീനിൽ നന്നായി തേച്ച് പിടിപ്പിച്ച് , 1/2 മണിക്കൂർ കഴിഞ്ഞ് ചൂടായ എണ്ണയിലിട്ട് വറുത്ത് എടുക്കാം. വറുക്കുമ്പോൾ കുറച്ച് കറിവേപ്പില കൂടി അതെ എണ്ണയിൽ വറക്കാം. അപ്പൊ മീനിനു നല്ല മണവും കിട്ടും.അങ്ങനെ മീൻ ഫ്രൈയും റെഡി.

ഇനി വെജിറ്റെറിയൻ കാർക്കു കപ്പ കഴിക്കാൻ ഒരു ഈസി ആയിട്ടുള്ള തൈരു ചാലിച്ചത് ഉണ്ടാക്കാം.

തൈരു ചമ്മന്തി:-

1 റ്റീ കപ്പ് തൈരു, 1/2 റ്റീസ്പൂൺ മുളക് പൊടി, 1 നുള്ള് കായം ,ഉപ്പ് ഇവ നന്നായി മിക്സ് ചെയ്ത് എടുത്ത് വെജ് കാരു കപ്പക്ക് ഒപ്പം കഴിച്ച് നോക്ക്
സൂപ്പർ ആണുട്ടാാാ.

ആ അങ്ങനെ എല്ലാം ആയി , വേഗം എടുത്തൊ , കപ്പയൊ, മീൻ കറിയൊ,വറുത്ത മീനൊ, തൈരു ചമ്മന്തിയൊ എന്താ വേണ്ടെന്നു വച്ചാൽ , എന്നിട്ടു നന്നായിട്ട് ഒരു തട്ട് തട്ടിക്കൊട്ടൊ….

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.