Loader

വെജ് ഫ്രൈഡ് റൈസ് (Veg Fried Rice)

By : | 5 Comments | On : April 4, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

വെജ് ഫ്രൈഡ് റൈസ് ( veg fried rice )
തയ്യാറാക്കിയത്:- ഷർന ലത്തീഫ്

ഹായ് ഫ്രണ്ട്സ് ..വളരെ പെട്ടന്ന് നാടൻ രീതിയിൽ തയ്യാറാക്കിയ ഫ്രൈഡ് റൈസ് ആണിത് .ഇതിൽ ഞാൻ സോസസ് ഒന്നും ചേർത്തിട്ടില്ല .വളരെ ടേസ്റ്റിയും ഹെൽത്തിയുമാണ്‌ .ഇതിൽ നമുക്ക് ഇഷ്ട്ടമുള്ള പച്ചക്കറികൾ ആഡ് ചെയ്യാം .( കുറച്ചു കൂടി ആഡംബരം ആക്കണം എന്നുണ്ടെങ്കിൽ വെജിറ്റേറിയൻസിനു ഫ്രൈ ചെയ്ത പനീർ ,നോണ്‍ വെജിറ്റേറിയന്സിന് ചിക്കനും ചേർക്കാം )

ബസ്മതി റൈസ് – 2 കപ്പ്‌
റൈസ് ഒരു പട്ട ,മൂന്നു ഗ്രാമ്പു ,രണ്ടു ഏലക്ക ,ഉപ്പു 1 സ്പൂണ്‍ നാരങ്ങ നീര് ,1 ടി സ്പൂണ്‍ ഓയിൽ ,ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച് ഊറ്റി എടുത്ത് മാറ്റി വെക്കുക .

കൊത്തിയരിഞ്ഞ സവോള – 1
ചെറുതായി അരിഞ്ഞ തക്കാളി – 1
കാരറ്റ് – 2 എണ്ണം
കാപ്സികം – 1 വലുത്
ബീൻസ്‌ – 5 എണ്ണം
ഗ്രീൻ പീസ് – ( വേവിച്ചത് അര കപ്പ് )
വെള്ള കുരുമുളക് പൊടി – 2 ടി സ്പൂണ്‍
നാരങ്ങ നീര് – 1 ടേബിൾ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടിസ്പൂണ്‍ മല്ലിയില
ഉപ്പു
നട്സ് ,കിസ്സ്മിസ്
നെയ്യ് ഓർ ഓയിൽ

പാനിൽ 2 സ്പൂണ്‍ നെയ്യ് ( ഓയിൽ )
ഒഴിച് നട്സ് ,കിസ്സ്മിസ് വറുത്തു മാറ്റുക .അതേ എണ്ണയിൽ തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സവോള ,പീസ് അരിഞ്ഞ പച്ചക്കറികൾ ,തക്കാളി ഗരം മസാല ,കുരുമുളക് പൊടി ,നാരങ്ങ നീര് ,ഉപ്പു ചേർത്ത് വഴറ്റുക . (അധികം വെന്തു പോകരുത് ) .ചോറ് മിക്സ് ചെയ്യുക .ലാസ്റ്റ് മല്ലിയില കൂടി ചേർത്ത് തീ ഓഫ്‌ ചെയ്യുക .( കുറച്ചു പൈനാപ്പിൾ പീസ് കൂടി ചേർക്കുന്നത് നല്ലതാണു ).സലാഡ് ,പപ്പടം ,നമുക്ക് ഇഷ്ട്ടമുള്ള വെജ് ഓർ നോണ്‍ വെജ് സൈഡ് ഡിഷ്‌ കൂട്ടി ഇത് സെർവ് ചെയ്യാം .

താങ്ക് uu …..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Praseethak Anoop on April 4, 2017

        Reply
    2. posted by Praseethak Anoop on April 4, 2017

        Reply
    3. posted by Praseethak Anoop on April 4, 2017

        Reply
    4. posted by Aswathy Balakrishnan on April 4, 2017

      Kothiyaunnu…

        Reply
    5. posted by Binu Joseph on April 4, 2017

      ഇഷ്ടപെട്ടെന്നു പെട്ടന്ന് പറയാൻ ബുധിമുട്ടാണ് കാരണം നിങ്ങൾക്കു അഹങ്കാരം വരും അതുകൊണ്ട് ഇഷ്ടപ്പെട്ടില്ല

        Reply

    Leave a Reply

    Your email address will not be published.