ക്രിസ്മസ് സ്പെഷ്യൽ കേക്ക് (Xmas Special Plum Cake)
ക്രിസ്മസ് സ്പെഷ്യൽ ആയ കേക്കാവട്ടെ ഇന്ന്.
Plum Cake
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ
ഡ്രൈ ചെറി
ടൂട്ടി ഫ്രൂട്ടി
കിസ്മിസ്
കറുത്ത മുന്തിരി
ഈന്തപ്പഴം
അണ്ടിപരിപ്പ്
ബദാം
ഡ്രൈഡ് അത്തിപ്പഴം
മേൽ പറഞ്ഞ സാധനങ്ങൾ എല്ലാം കൂടി ഒന്നര കപ്പ് എടുത്ത് ,അത് ചെറുതായി മുറിച്ച് അതിലേക്ക് അര സ്പൂൺ ജാതിക്കാപ്പൊടി ,അര സ്പൂൺ ഏലയ്ക്ക പൊടി, അര സ്പൂൺ പട്ട പൊടിച്ചത് ചേർത്ത് അവ ഗ്രേപ്പ് ജ്യൂസിൽ സോക്ക് ചെയ്ത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും വയ്ക്കുക.
മൈദ – 1 1/2 കപ്പ്
കട്ട തൈര് – 3/4 കപ്പ്
പഞ്ചസാര – 1 1/2 കപ്പ്
ബേക്കിങ്ങ് പൗഡർ – 1 1/4 tsp
ബേക്കിങ്ങ് സോഡ – 3 / 4tsp ( 1/2 +1/4)
ചൂട് വെള്ളം – 2 tbsp
oil – 1/3 കപ്പ്
വിനീഗർ – 1 tbsp
വാനില എസൻസ്സ് – 1tsp
സാജീരക പൊടി – 1/4 tsp
ഗ്രാമ്പൂ 3 എണ്ണം പൊടിച്ചത്
പട്ട പൊടിച്ചത് – 1pinch
ചുക്കുപൊടി – 1/4 tsp
ജാതിക്ക പൊടിച്ചത് – 1pinch
നാരങ്ങയുടെ തോൽ ചുരണ്ടിയത് – 1/2 tsp
ഓറഞ്ചിന്റെ തോൽ ചുരണ്ടിയത് – 1/2 tsp
ആദ്യം 3 tbsp പഞ്ചസാര 2 Spoon വെള്ളം ചേർത്ത് ഉരുക്കി കാരമൽ സിറപ്പ് ഉണ്ടാക്കുക ( ബ്രൗൺ കളർ ആകണം )
ഓവൻ 150′ C 10 min പ്രീ – ഹീറ്റ് ചെയ്യാൻ വയ്ക്കുക
മൈദയും പൊടികളെല്ലാം (ചുക്കു പൊടി ,ജാതിക്ക പൊടി – ..etc) കൂടി യോജിപ്പിച്ചു വയ്ക്കുക.
ഒരു ബൗളിൽ തൈര്, പഞ്ചസാരയും കൂടി നല്ലതുപോലെ ബീറ്റ് ചെയ്ത് അലിയിക്കുക.അതിലേക്ക് 1/2 tsp ബേക്കിങ്ങ് സോഡയും,1 1/4 spoon ബേക്കിംങ്ങ് പൗഡറും, 1 tsp വിനീഗറും മിക്സ് ചെയ്ത് 5 min വയ്ക്കുക.ബബിൾസ് വരുന്നത് കാണാം. അതിലേക്ക് എണ്ണ, വാനില എസൻസ്സ്, നാരങ്ങ +orange ന്റെ തൊലി ചുരണ്ടിയത് ചേർക്കുക.
പതുക്കെ ഇതിലേക്ക് മിക്സ് ചെയ്ത മാവിട്ടു ഫോൾഡ് ചെയ്യുക, അതിനോടൊപ്പം തയ്യാറാക്കിയ കാരമൽ സിറപ്പും ചേർത്ത് യോജിപ്പിക്കുക. സോക്ക് ചെയ്തു വച്ച ഡ്രൈ ഫ്രൂട്ടസ് ജ്യൂസ് മാറ്റിയിട്ടു അതിലേക്ക് 2 സ്പൂൺ മൈദ ചേർത്ത് കുലുക്കിയത് ഈ മിശ്രിതത്തിലേക്ക് ചേർത്ത് പതുക്കെ യോജിപ്പിക്കുക.2 സ്പൂൺ ചൂടുവെള്ളത്തിൽ 1/4 tsp ബേക്കിങ്ങ് സോഡ ചേർത്തത് ബാറ്ററിലേക്ക് ഒഴിച്ച് പതുക്കെ ഫോൾഡ് ചെയുക.ഇത് ഉടനെ തന്നെ വെണ്ണ പുരട്ടി തയ്യാറാക്കി വെച്ച ട്രേയിലേക്ക് മാറ്റി ,അത് തട്ടി ബബിൾസ് ഒക്കെ കളഞ്ഞ് ഓവനിലേക്ക് മാറ്റുക. ഓവൻ 150′ c ഒരു മണിക്കൂർ ബേക്ക് ചെയ്തെടുക്കുക
തണുത്ത ശേഷം കട്ട് ചെയ്യുക.
posted by Damodharan Damu Damodharan Damu on December 24, 2016
Superb…