Loader

ഇൻസ്റ്റന്റ് ബ്രഡ് ഇഡ്ഡ്ലി (No grinding,No fermantation)

By : | 0 Comments | On : October 2, 2018 | Category : Uncategorized



ഇൻസ്റ്റന്റ് ബ്രഡ് ഇഡ്ഡ്ലി (No grinding,No fermantation)

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

മാവ് അരക്കണ്ട, പുളിയ്ക്കാൻ വെക്കേണ്ട, ഉഴുന്ന് വേണ്ട, വെറും 30 മിനിറ്റ് നു ഉള്ളിൽ പൂവ് പോലെ സോഫ്റ്റായ, ടേസ്റ്റി ആയിട്ടുള്ള ഇഡ്ഡ്ലി ബ്രഡ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാം
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/s2ctbc3O_nw

റെസിപ്പി

ചേരുവകൾ

ബ്രഡ് – 6 slices
ഇഡ്ഡ്ലി റവ /സൂചി റവ – 1 കപ്പ്
തൈര് – 3/4 കപ്പ് (അധികം പുലിയില്ലാത്തതു )
ഉപ്പ് – പാകത്തിന്
വെള്ളം – മാവ് തയ്യാറാക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം :

ബ്രഡ് നാല് വശവും കട്ട് ചെയ്തു കളഞ്ഞ ശേഷം, മിക്സി ജാറിൽ നന്നായി പൊടിച്ചെടുക്കുക, ഇത് ഒരു ബൗളിലേക്കു മാറ്റിയ ശേഷം ഇഡ്ഡ്ലി റവ, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക, ആവശ്യത്തിന് വെള്ളവും ചേർത്ത് ബാറ്റെർ ആക്കിയ ശേഷം 15-20 മിനിറ്റ് വരെ റസ്റ്റ് ചെയ്യാൻ വെക്കാം
ശേഷം ഉപ്പു ചേർത്ത് ഇളക്കി, (ആവശ്യമെങ്കിൽ അല്പം കൂടെ വെള്ളം ചേർക്കാം )ഇഡ്ഡ്ലി തട്ടിൽ ഒഴിച്ച് ആവി കയറ്റിയെടുക്കാം
ചൂടോടു കൂടെ തന്നെ സാമ്പാറോ, ചട്ണിയുടെ കൂടെയോ സെർവ് ചെയ്യാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.