Loader

അവിയൽ (Aviyal)

By : | 3 Comments | On : August 28, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



അവിയൽ (Aviyal)
ഓണം സ്പെഷ്യൽ:-

രുചിയും, പാകവും ഒത്ത് കിട്ടിയാൽ അവിയലിനോളം സ്വാദിഷ്ടമായ മറ്റൊരു കറി ഇല്ലാന്ന് തന്നെ പറയാം.പച്ചകറികളും ,അരപ്പും ചേർന്ന മണവും,പച്ചവെള്ളിച്ചെണ്ണയുടെ മണവും കൂടി ആകുമ്പോൾ അവിയലിന്റെ മണം കൊണ്ട് മാത്രം ചോറുണ്ണാം അതാണു നാടൻ അവിയലിന്റെ ഒരു സവിശെഷത. രുചിയിൽ മാത്രം അല്ല ,പോഷക സമ്പുഷ്ടവും ആണു നമ്മുടെ ഈ നാടൻ കറി.

അവിയലിനു സാധാരണ ചേർക്കുന്ന പച്ചകറികൾ ,പച്ചകായ,ചേന,വെള്ളരി,മുരിങ്ങക്ക,അച്ചിങ്ങ പയർ,ക്യാരറ്റ്,മത്തങ്ങ,പടവലം,ബീൻസ്,തുടങ്ങിയവ ഒക്കെ ആണു…നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചകറികൾ എടുക്കാം.ഞാൻ ഉണ്ടാക്കിയത് പറയാം.

പച്ചകായ, ചേന,അച്ചിങ്ങ,ക്യാരറ്റ്,മുരിങ്ങക്ക,വെള്ളരി ഇത്രെം ആണു എടുതെ. എല്ലാം നീളത്തിൽ അരിഞ്ഞ് വക്കുക. 4 റ്റീകപ്പ് പച്ചകറികൾ ഉണ്ടായിരുന്നു.

പച്ചകറികൾ,3/4 റ്റീസ്പൂൺ മഞ്ഞൾപൊടി,3/4 റ്റീസ്പൂൺ മുളക് പൊടി(optional), പാകതിനു ഉപ്പ് ,വളരെ കുറച്ച് വെള്ളം,2 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.
പ്രെത്യേകം ശ്രദ്ധിക്കെണ്ട കാര്യം വെള്ളം കൂടരുത്.കാരണം പച്ചകറികൾ വെന്ത് അതിൽ നിന്നുള്ള വെള്ളവും ഇറങ്ങും,അപ്പൊ വെള്ളം ഒരുപാട് ആകും. അവിയൽ വെള്ളം ഉള്ളതായി പൊകും അപ്പൊ.

2.5 റ്റീകപ്പ് തേങ്ങ,2 – 3നുള്ള് ജീരകം,4 പച്ചമുളക്,2 നുള്ള് മഞ്ഞൾപൊടി ,4-5 ചെറിയ ഉള്ളി (ചെറിയ ഉള്ളി ചേര്‍ക്കല്‍ പരമ്പരാഗതമായി ചെയ്യുന്ന അവിയല്‍ ശൈലിയില്‍ പതിവില്ല, എന്നാലും ചേര്‍ത്താല്‍ രുചി കൂടും) ഇവ മിക്സിയിൽ ഒന്ന് ഒതുക്കി എടുക്കുക.അരകല്ലിൽ ചെയ്യാൻ പറ്റിയാൽ എറ്റവും നന്ന്,അതു അവിയലിന്റെ രുചി കൂട്ടും.

പച്ചകറികൾ വെന്ത് വെള്ളം ഒക്കെ വലിഞ്ഞ് കഴിയുമ്പോൾ അരപ്പ് ചേർത്ത് നന്നായി ഇളക്കി ,പുളിക്കായി 4-5 റ്റീസ്പൂൺ തൈരും കൂടി ചേർത്തി ഇളക്കി,എല്ലാം കൂടി കൂട്ടി വച്ച് 3 മിനുറ്റ് കൂടി വേവിക്കുക.
തൈരിനു പുളി കൂടുതൽ ആണെങ്കിൽ അളവ് കുറക്കാം.ഇനി തൈരിനു പകരം നല്ല പുളിയുള്ള മാങ്ങയൊ,കുറച്ച് വാളൻ പുളി വെള്ളമൊ ചേർത്താലും മതി. എനിക്ക് തൈരു ചെർക്കുന്നതാണ് ഇഷ്ടം അതാണു തൈരു ഉപയൊഗിച്ചെ.

ഇനി തീ ഓഫ് ചെയ്ത് ,4 റ്റീസ്പൂൺ പച്ചവെള്ളിച്ചെണ്ണ,2 തണ്ട് കറിവേപ്പില,ഇവ ചേർത്ത് ഇളക്കി,5 മിനുറ്റ് അടച്ച് വച്ച് ,ശെഷം തുറന്ന് ഉപയോഗിക്കാം.രുചികരമായ അവിയൽ തയ്യാർ.(2-3 ചെറിയ ഉള്ളി ചതച്ച് മേലെ ഇട്ട് ഇളക്കി അടച്ച് വച്ചിട്ട് ഉപയോഗിച്ചാല്‍ ഒന്ന് കൂടെ രുചികരമായ അവിയല്‍ ആകും)

അപ്പൊ എല്ലാരും ഉണ്ടാകുമല്ലോ…..

By:Lakshmi Prasanth





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Amrutha Satheesh on August 28, 2017

      Ma favourite

        Reply
    2. posted by Chithra Shanu on August 28, 2017

      എന്റെ അമ്മടെ ടിപ്’ വാങ്ങി വച്ച ശേഷം കുറച്ച് ഉലുവ വറുത്ത് പൊടിച്ച് ചേർക്കുക. തേങ്ങ അരക്കുമ്പോൾ ഒരു കുഞ്ഞു കഷ്ണം ഇഞ്ചി ചേർത്ത് അരക്കുക

        Reply
    3. posted by Athira Amit on August 28, 2017

      I it thank
      then il

        Reply

    Leave a Reply

    Your email address will not be published.