Loader

അവൽ നനച്ചത്:-

By : | 0 Comments | On : October 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



അവൽ നനച്ചത്:-

ഇന്ന് വളരെ സിമ്പിൾ ആയ ഒരു ഐറ്റെം ആകാല്ലെ…വളരെ വളരെ സിമ്പിൾ ആയ അവൽ നനച്ചത് ആയികൊട്ടെ ഇന്നത്തെ റെസിപ്പി. അറിയാത്തവർക്ക് പ്രയോജനമാകട്ടെ അല്ലെ. നല്ലൊരു നാലുമണി പലഹാരമായിട്ടൊ,അല്ലെങ്കിൽ ബ്രേക്ക് ഫാസ്റ്റിനൊ ഒക്കെ അവൽ നനച്ചത് ഉണ്ടാക്കാവുന്നതാണു.

അവൽ :-3 റ്റീകപ്പ്
ശർക്കര പൊടിച്ചത്:-1 റ്റീകപ്പ്
( പഞ്ചസാരയും ഉപയോഗിക്കാം)
തേങ്ങ :-1 റ്റീകപ്പ്
ഏലക്കാപൊടി :-1/2 റ്റീസ്പൂൺ(നിർബന്ധമില്ല)
നെയ്യ് :-2 റ്റീസ്പൂൺ ( നിർബന്ധമില്ല)

അവൽ ,ശർക്കര,തേങ്ങാ ഇവ കൈ കൊണ്ട് നന്നായി ഞെരുടി കുഴച്ച് യോജിപ്പിക്കുക.തേങ്ങക്ക് നനവു കുറവാണെങ്കിൽ കുറച്ച് പാൽ തളിച്ച് നനക്കാം.

ശെഷം ഏലക്കാപൊടി, നെയ്യ് ഇവ കൂടി ചേർത്ത് ഇളക്കാം.( ഇവ രണ്ടും ചേർക്കണമെന്ന് നിർബന്ധമില്ല)

ഇഷ്ടമുള്ളവർക്ക് കുറച്ച് പഴവും ചേർക്കാവുന്നതാണു. കുറച്ച് നട്ട്സും, ഉണക്ക മുന്തിരിയും ഒക്കെ താല്പര്യാനുസരണം ചേർക്കാം…

അവൽ നനച്ചത് റെഡി…
എല്ലാരും കഴിച്ചൊട്ടൊ…OK

By:- Lakshmi Prasanth





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.