Loader

ആപ്പിൾ ജിലേബി /Apple jilebi

By : | 0 Comments | On : June 19, 2018 | Category : Uncategorized



ആപ്പിൾ ജിലേബി /Apple jilebi

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ആപ്പിൾ ഉപയോഗിച്ച് സ്വാദിഷ്ടമായ ജിലേബി എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : https://youtu.be/GOssDCAlbKM

റെസിപ്പി :

ചേരുവകൾ : (ബേക്കിംഗ് സോഡാ, യീസ്റ്റ് എന്നിവ ചേർകുന്നില്ല )

ആപ്പിൾ – 2 എണ്ണം (വട്ടത്തിൽ കട്ട് ചെയ്തത് )
ജിലേബിക്കു ഉള്ള മാവ് തയ്യാറാക്കാൻ :
മൈദാ – 1.5 കപ്പ്
തൈര് – 1/2കപ്പ് (പുളി ഉള്ളത് )
പഞ്ചസാര – 1 ടീസ്പൂൺ
ഏലക്കാപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ളു
വെള്ളം – ആവശ്യത്തിന്

ഇവ എല്ലാം കൂടെ യോജിപ്പിച്ചു ഇഡലി മാവ് പരുവത്തിൽ ഉള്ള മാവ് തയാറാക്കുക, ശേഷം ഇത് മിനിമം 1 മണിക്കൂർ എങ്കിലും റസ്റ്റ് ചെയ്യാൻ വെക്കാം

പഞ്ചസാര പാനി തയാറാക്കാൻ :

1/2 കപ്പ് – പഞ്ചസാര
1/4 കപ്പ് – വെള്ളം
ഒറ്റ നൂൽ പരുവത്തിൽ ഉള്ള പാനി തയ്യാറാകുക,

മറ്റു ചേരുവകൾ :

വറുത്തെടുക്കാൻ ആവശ്യമായ എണ്ണ
കോട്ട് ചെയ്യാൻ ആവശ്യമായ മൈദാ -1/2 കപ്പ്

തയ്യാറാക്കുന്ന വിധം :

കട്ട് ചെയ്തു വെച്ച ആപ്പിൾ നടു ഭാഗം കളഞ്ഞ ശേഷം, മൈദാ കുറച് ഒരു പ്ലേറ്റിൽ എടുത്ത് ഒന്ന് എല്ലാ വശവും കോട്ട് ചെയ്തെടുക്കുക
ഇത് ഒരു മണിക്കൂർ മാറ്റി വെച്ച ബാറ്ററിൽ മുക്കി എണ്ണയിൽ ഇട്ടു ഫ്രൈ ചെയ്തെടുക്കാം, (ഇരു വശവും ഗോൾഡൻ നിറം ആവുന്നത് വരെ )
ഫ്രൈ ചെയ്ത ഉടനെ പഞ്ചസാര പാനിയിലേക് ഇടുക, പഞ്ചസാര പാനി ചെറു ചൂട് ഉള്ളതായിരിക്കാൻ ശ്രദ്ധിക്കുക, മിനിമം 10 മിനിറ്റ് എങ്കിലും പാനിയിൽ സോക് ചെയ്യണം
ശേഷം ചോപ് ചെയ്തു വെച്ച നട്സ്, ഐസ് ക്രീം എന്നിവയുടെ കൂടെയോ അല്ലാതെയോ സെർവ് ചെയ്യാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.