Loader

ആപ്പിൾ ഫ്രൈഡ് റൈസ്

By : | 0 Comments | On : May 12, 2018 | Category : Uncategorized



ആപ്പിൾ ഫ്രൈഡ് റൈസ്

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

കുട്ടികൾക്കു ലഞ്ച് ബോക്സിൽ കൊടുത് അയക്കാൻ ഒരു ഈസി റൈസ് റെസിപ്പി,
വീഡിയോ കാണാൻ :https://youtu.be/ftF4xVCcZmg

#ചേരുവകൾ

ഉപ്പിട്ട് വേവിച്ചു വെച്ച ബസ്മതി റൈസ് – ഒരു കപ്പ്
ആപ്പിൾ( ഒരെണ്ണത്തിന്റെ പകുതി )- തൊലിയോട് കൂടെ കഷ്ണങ്ങൾ ആക്കിയത്
ക്യാപ്സിക്കം – നീളത്തിൽ അരിഞ്ഞത്
സവാള ചോപ് ചെയ്തത് -1/4 കപ്പ്
സ്പ്രിങ് ഒനിയൻ – ചെറുതായി അരിഞ്ഞത്
സോയ സോസ് – 1 ടീസ്പൂൺ
വിനെഗർ – 1/2 ടീസ്പൂൺ
എണ്ണ
ഉപ്പ് – ആവശ്യത്തിന്

പാൻ അടുപ്പത്തു വെച് എണ്ണയൊഴിച്ചു ചൂടായി വന്നാൽ, അതിലേക് സവാള ചോപ് ചെയ്തത് ചേർത്ത് വഴറ്റി എടുക്കാം, ശേഷം ഇതിലേക്കു ക്യാപ്സിക്കവും കൂടെ ചേർത്ത്, പകുതി വഴന്നു വന്നാൽ, സ്പ്രിങ് ഒനിയൻ, ആപ്പിൾ ക്യൂബ്സ്, സോയ സോസ്, ഉപ്പ്, വിനെഗർ എന്നിവ ചേർത്ത് യോജിപ്പിക്കാം, ഇതിലേക്ക് വേവിച്ചു വെച്ച ബസ്മതി റൈസ് ചേർത്ത് മിക്സ് ചെയ്യാം, ആപ്പിൾ ഫ്രൈഡ് റൈസ് തയ്യാർ





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.