ഈ sauce കണ്ടോ..ഇതാണ് പിസ്സ sause.. ഇത് ഞാൻ വീട്ടിൽ ഉണ്ടാക്ക
ഈ sauce കണ്ടോ..ഇതാണ് പിസ്സ sause.. ഇത് ഞാൻ വീട്ടിൽ ഉണ്ടാക്കിയതാണ്…വളരെ സിംപിൾ ഉം ടേസ്റ്റിയുമാണ്..pizza,സാൻവിച്ച് ഇതിന്റെ എല്ലാം മുകളിൽ തേക്കാം..
തയ്യാറാക്കിയത് :ബിജിലി മനോജ്
ചേരുവകൾ:
തക്കാളി:2
കശ്മീരി മുളക് :2
വെളുത്തുള്ളി:4,5 അല്ലി
സവാള:ചെറുതിന്റെ പകുതി
ബട്ടർ:2ടീസ്പൂൺ
പഞ്ചസാര:1 നുള്ള്
ഉപ്പ്
കുറച്ചുവെള്ളം ചൂടാക്കി അതിലേക് തക്കാളി,മുളക്,വെളുത്തുള്ളി, സവാള ചതുരത്തിൽ അരിഞ്ഞത് എന്നിവ നന്നായി തിളപ്പിക്കുക.എല്ലാം നല്ല സോഫ്ട് ആയി വരുമ്പോൾ ഇറക്കി തണുത്ത ശേഷം മിക്സിയിൽ നന്നായി പേസ്റ്റ് ആക്കി എടുക്കുക. വെള്ളം ഒരു സ്പൂണ് ആവശ്യമെങ്കിൽ ചേർക്കാം.ഒരു പാനിൽ ബട്ടർ ചൂടാക്കി അരച്ചു വെച്ച മിശ്രിതവും ഒരു നുള്ള് പഞ്ചസാരയും ആവശ്യത്തിനു ഉപ്പും അതിലേക്ക് ചേർത്ത് sause ന്റെ പരുവത്തിൽ കുറുക്കി എടുത്തു ഉപയോഗിക്കാം…
പുറത്തു നിന്നു വാങ്ങുന്ന ആർട്ടിഫിഷ്യൽ സോസ് നേക്കാൾ കുട്ടികൾക്കൊക്കെ നല്ലതല്ലേ..ഇതൊന്നു ട്രൈ ചെയ്തു നോക്കു..എന്നിട്ട് റിസൾട്ട് പറയൂ..എനിക്ക് വിജയിച്ചു ട്ടോ…














