Loader

കടല ഇഷ്ടം ഉള്ളോരൊക്കെ വന്നോളു . സാധാരണ ഉണ്ടാകുന്ന കടല കറിയിൽ

By : | 0 Comments | On : January 22, 2018 | Category : Uncategorized



കടല ഇഷ്ടം ഉള്ളോരൊക്കെ വന്നോളു . സാധാരണ ഉണ്ടാകുന്ന കടല കറിയിൽ നിന്നും ചെറിയ ഒരു വ്യത്യാസത്തോടെ ,പുതിയ രുചിയിൽ..

തയ്യാറാക്കിയത് :മീമി ഷനിൽ

കടല – 1 കപ്പ്
സവാള – 2 ചെറുത്
തക്കാളി – 1 വലുത്
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 1 / 2 ടേബിൾസ്പൂൺ
പച്ചമുളക് -1
മുളക് പൊടി -1 1 / 2 ടേബിൾസ്പൂൺ
മല്ലി പൊടി – 1 1 / 2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1 / 4 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കശുവണ്ടി – 6
തേങ്ങാ ചിരകിയത് – 1 കപ്പ്
പെരും ജീരകം – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉണക്ക മുളക് – 1
കറി വേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പു – ആവശ്യത്തിനു
കടല കഴുകി 6 -8 മണിക്കൂർ കുതിർക്കുക.കുക്കർ ചൂടായാൽ വെളിച്ചെണ്ണ 1 ടേബിൾ സ്പൂൺ ഒഴിച്ച് ചൂടായാൽ പെരുജീരകം ഇട്ടു പൊട്ടിയ്ക്കുക .ഇതിലേയ്ക്കു സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്ത് നന്നായി വഴറ്റണം വേപ്പില പച്ചമുളക് കീറിയതും ചേർത്തു നന്നായി വഴറ്റി മഞ്ഞൾ പൊടി , മുളക് പൊടി,മല്ലി പൊടി ഇവ ചേർത്ത് നന്നായി മൂപ്പിയ്ക്കുക. മൂത്ത മണം വന്നാൽ തക്കാളി നുറുക്കിയത് ചേർക്കുക.വഴറ്റി കുതിർത്ത കടല ആവശ്യത്തിന് വെള്ളം ,ഉപ്പു എന്നിവ ചേർത്ത് മൂടി 8 വിസിൽ വന്നാൽ ഇറക്കുക.ചൂടറിയാൽ മൂടി തുറക്കുക .
മിക്‌സിയിൽ തേങ്ങാ,കശുവണ്ടി, ഗരം മസാല ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കുക .കുക്കറിലേയ്ക് അറപ്പു ഒഴിച്ച് തിള വന്നാൽ തീ ഓഫ് ആക്കുക .വെളിച്ചെണ്ണയിൽ കടുക്,ഉണക്കമുളക് ,വേപ്പില താളിച്ചു കറിയിൽ ഒഴിയ്ക്കുക.
എരിവും ഉപ്പും അവരവരുടെ ഇഷ്ടം അനുസരിച്ചു മാറ്റം വരുത്തുക .





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.