Loader

കരിമീൻ പൊള്ളിച്ചത് | Karimeen Pollichathu

By : | 0 Comments | On : July 23, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കരിമീൻ പൊള്ളിച്ചത് | Karimeen Pollichathu

തയാറാക്കിയത് :റിനി മാത്യു

റെസിപ്പി വീഡിയോ ക്കായി ഈ ലിങ്ക് ൽ ക്ലിക്ക് ചെയ്യണേ: https://youtu.be/cYeFn311Pec
കരിമീൻ -2 ചെറുത്
മാരിനേറ്റ് ചെയ്യാൻ :
കാശ്മീരി മുളകുപൊടി -1 ½ tsp
മഞ്ഞൾ പൊടി-1/4 tsp
കുരുമുളക് പൊടി -1/2 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 tsp
നാരങ്ങാ നീര്-1/2 tbsp
ഉപ്പ് –ആവശ്യത്തിന്
ഇത്രയും അല്പം വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി മീനിലേക്കു പുരട്ടി 1 മണിക്കൂർ വയ്ക്കുക.അതിനു ശേഷം മുക്കാൽ വേവാകുന്ന വരെ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്യുക.
ബാക്കി ചേരുവകൾ :
സവോള -1 അരിഞ്ഞത്
ചെറിയ ഉള്ളി-20 അരിഞ്ഞത്
തക്കാളി-1 മീഡിയം
പച്ചമുളക്-3-4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 tbsp
കാശ്മീരി മുളക് പൊടി -1/4 tsp
മഞ്ഞൾ പൊടി -1/4tsp
ഗരം മസാല-1/4 tsp
വാളൻ പുളി പിഴിഞ്ഞത് -2.5 tbsp
കട്ടി തേങ്ങാ പാൽ -1/4 cup
കറി വേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
ഒരു പാൻ-ൽ വെളിച്ചെണ്ണ ചൂടാക്കി സവോള,ചെറിയ ഉള്ളി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക്,കുറച്ചു കറി വേപ്പില എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക.ഇതിലേക്ക് പൊടികൾ ചേർത്ത് മൂപ്പിക്കുക.തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വാളൻപുളി പിഴിഞ്ഞതും ചേർക്കുക.കട്ടി തേങ്ങാപാൽ ചേർത്ത് തീ ഓഫ് ചെയ്യുക.വാഴ ഇലയിൽ ആദ്യം സവോള വഴറ്റിയ കൂട്ട് ,മീൻ , സവോള വഴറ്റിയ കൂട്ട് എന്ന ഓർഡറിൽ വച്ച് പൊതിഞ്ഞെടുക്കുക.ഇത് ഒരു ദോശ കല്ലിൽ വെളിച്ചെണ്ണ തൂകിയ ശേഷം തിരിച്ചും മറിച്ചും ഇട്ടു പൊള്ളിച്ചെടുക്കുക.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.