Loader

ഗോതമ്പ് ഉണ്ണിയപ്പം

By : | 0 Comments | On : July 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഗോതമ്പ് ഉണ്ണിയപ്പം
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ഗോതമ്പു പൊടിയും ഏത്തപ്പഴവും ഉപയോഗിച്ച് നല്ല സോഫ്റ്റ് ഉം ടേസ്റ്റി ഉം ആയിട്ടുള്ള ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/lDeJGZSCUlw

#റെസിപ്പി

ചേരുവകൾ :

ഗോതമ്പു പൊടി – 1. 1/4 cup
ഏത്തപ്പഴം – ഒരെണ്ണം
വറുത്ത അരിപൊടി – 1/4 കപ്പ്
ശർക്കര പാനി – 1.5 കപ്പ്
വെള്ളം -3/4 കപ്പ്
നെയ്യ് – 5-6 ടേബിൾസ്പൂൺ
തേങ്ങാകൊത്തു
എള്ള് – 1 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ളു
ഏലക്കാപ്പൊടി – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

നന്നായി പഴുത്ത നേന്ത്രപ്പഴം/ഏത്തപ്പഴം മിക്സി ജാറിൽ ചെറിയ കഷ്ണങ്ങൾ ആക്കി ഇട്ടു.. അടിച്ചെടുക്കുക (വെള്ളം ചേർക്കാതെ )
ഒരു ബൗളിൽ.. ഗോതമ്പു പൊടി, അരിപൊടി എന്നിവ ശർക്കര പാനി ചേർത്ത് നന്നായി യോജിപ്പിക്കുക, ഇതിലേക്ക് അടിച്ചെടുത്ത പഴം കൂടെ ചേർത്ത്, നന്നായി യോജിപ്പിക്കുക, ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത്.. ഉണ്ണിയപ്പത്തിന്റെ മാവ് തയ്യാറാക്കുക.
ഈ മാവ് 2, 3 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക,(ഉടനെ തന്നെ വേണമെങ്കിൽ ഉണ്ണിയപ്പം തയ്യാറാക്കാം )
ശേഷം, നെയ്യിൽ വറുത്ത തേങ്ങാക്കൊത്തു, എള്ള്, ഉപ്പു, ഏലക്കാപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക
അതിനുശേഷം ഉണ്ണിയപ്പചട്ടി അടുപ്പില്‍ വെച്ചു എണ്ണ ഒഴിച്ച് നല്ലപോലെ ചൂടായി വന്നാൽ തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന കൂട്ട് അതിന്‍റെ ഓരോ കുഴിയിലേക്കും ഒഴിക്കുക. ഇടയ്ക്ക് പതുക്കെ ഒന്ന് മറിച്ചു ഇടുക,നല്ല ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ കോരി എടുക്കുക . ചെറു ചൂടോടെ കഴിക്കുക





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.