Loader

ചക്ക ബിരിയാണി

By : | 1 Comment | On : July 14, 2018 | Category : Uncategorized



ചക്ക ബിരിയാണി

തയ്യാറാക്കിയത് :നീതു (Southern menu)

ഇന്ന് എന്തെങ്കിലും ഒരു സ്‌പെഷ്യൽ വേണ്ടേ. എന്നാ പിടിച്ചോ ഒരു സൂപ്പർ ചക്ക ബിരിയാണി അഥവാ ചക്കയും കോഴിയും വെച്ചത്.
വീഡിയോ കാണാം https://youtu.be/lZLrjrKYNOA
ചേരുവകൾ
കോഴി എല്ലോട് കൂടിയത് 250ഗ്രം
ചക്ക
സവോള. 1
എണ്ണ. 3tbs
കറിവേപ്പില ഒരു പിടി
ഇഞ്ചി വെളുത്തുള്ളി
കൊത്തി അരിഞ്ഞത് 1 tsp
മഞ്ഞൾ പൊടി. 1/2 tsp
മുളകുപൊടി. 2 tsp
മല്ലിപ്പൊടി. 1 tsp
ഗരം മസാല. 1 tsp
കുരുമുളക് പൊടി. 1tsp
തേങ്ങാ ചിരകിയത്. 2 പിടി
ഉപ്പ് ആവശ്യത്തിന്

ഉണ്ടാകുന്ന വിധം
എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി വഴറ്റുക. കൂടെ കറിവേപ്പില കൂടി ചേർക്കണം. ഇതിലേക്ക് സവോള ചേർത്തു നന്നായി വഴറ്റണം.വഴണ്ടു വരുമ്പോൾ കുരുമുളക് ഒഴികെ ഉള്ള പൊടികൾ ചേർത്തു വഴറ്റണം. ഇതിലേക്ക് കോഴി ചേർത്തു ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക. പകുതി വേവ് ആവുമ്പോൾ ചക്കയും തേങ്ങാ ചിരകിയതും
കുരുമുളക് പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. വെന്തു വരുമ്പോൾ കറിവേപ്പില തൂവി ചൂടോട് കൂടി കഴിക്കാം?
ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു ഇവിടെ കാണാം
https://youtu.be/lZLrjrKYNOA





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on July 14, 2018

      രാവിലെ കൊതിപ്പിക്കാതെ

        Reply

    Leave a Reply

    Your email address will not be published.