ചിക്കൻ ചീസ് ബാൾ
ചിക്കൻ ചീസ് ബാൾ
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #7
തയ്യാറാക്കിയത് :സെമി സത്താര്‍
ചിക്കൻ – 2 കപ്പ്
ഇഞ്ചി – 1 കഷ്ണം.
വെളുത്തുള്ളി – 5 അല്ലി
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഇത്രയും ചിക്കനിൽ ചേർത്ത് ഒന്ന് വേവിക്കണം.10 മിനിറ്റ് വേവിച്ച് പിച്ചി എടുക്കണം.
ഇത് ഒരു മിക്സിയിലോട്ട് മാറ്റിയ ശേഷം ഒരു പിടി മല്ലിയില, ഒരു പിടി പുതിനയില ,ഒരു ടാബിൾ സ്പൂൺ സോയാ സോസ് ഒരു മുട്ട ചേർത്ത് നന്നായി അടിച്ചെടുക്കണം. ശേഷം
ഉരുളക്കിഴങ്ങ് 1 പുഴുങ്ങിയത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു വലിയ ടാബിൾ സ്പൂൺ ബ്രെഡ്ക്രംസ് ചേർത്ത് കുഴച്ച് ഉരുളകളാക്കുക.
ഫില്ലിംഗിന്:
1/2 കപ്പ് കോൺ
1/4 കപ്പ് മയോണിസ്
50 ഗ്രാം മൊസെറെല്ലാ ചീസ് ക്യൂബായി കട്ട് ചെയ്തത്.
ചിക്കൻ ഉരുള കൈ വെള്ളയിൽ ഇട്ട് പരത്തി ആദ്യം മയോണിസ് ,പിന്നെ കോൺ & ചീസ് ക്യൂബ് വെച്ച് ഉരുട്ടി എടുക്കണം. ആദ്യം കോൺഫ്ലവർ ലും പിന്നെ മുട്ട വെള്ളയിലും മുക്കി ബ്രഡ്‌ക്രംസിൽ മുക്കി പൊരിച്ചെടുക്കണം. ടേസ്റ്റി by Semi Sathar