Loader

ചിക്കൻ സ്വിസ്സ് റോൾ

By : | 0 Comments | On : June 8, 2018 | Category : Uncategorized



ചിക്കൻ സ്വിസ്സ് റോൾ

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #16

തയ്യാറാക്കിയത് :ആയിഷ അന്‍വര്‍

അവശ്യമായ സാധനങ്ങൾ …..

ചിക്കൻ ..250g
മുട്ട …5എണ്ണം
മൈദ..3 ടീസ്പൂൺ
മിൽക്ക് . രണ്ടു ടേബൾസ്പൂൺ
സവോള. ഒന്ന് അരിഞ്ഞത്
ക്യാബേജ് അരിഞ്ഞത്
കാൽ കപ്പ്
ക്യാപ്സിക്കം അരിഞ്ഞത്
കാൽ കപ്പ്
കാരറ്റ്. അരിഞ്ഞത് കാൽ കപ്പ്
സ്പിങ് ഒണിയൻ അരിഞ്ഞത്
ഒരു ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്….ഒരു സ്പൂൺ
പച്ചമുളക് ചതച്ചത്..ഒരു സ്പൂൺ
കുരുമുളക് പൊടി .കാൽ സ്പൂൺ
ഗരം മസാലപ്പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി. കാൽ സ്പൂൺ
മല്ലി ഇല. കുറച്ച്
ഓയിൽ ..3 ടേബൾസ്പൂൺ

തയ്യാറാക്കുന്ന വിധം

1.. ചിക്കനിൽ മഞ്ഞൾ പൊടി, ഉപ്പ് ഗരം മസാലപ്പൊടി എന്നിവ ചേർത്ത് പൊരിച്ച് എടുത്ത് ചുടാറി യതിന് ശേഷം മിക്‌സിയുടെ ജാറിൽ ഇട്ടു ഒന്ന് ക്രശ് ചെയ്തു വെക്കുക.

2 ,ഒരു പാൻ ചൂടാക്കി ഒരു ടേബൾസ്പൂൺ ഒയിൽ ചേർത്ത് ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക, ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചുളക് ചതച്ചത് ചേർത്ത് ശേഷം, പൊടിയായി അരിഞ്ഞ ക്യാപ്സിക്കം , കാരറ്റ് ,കാബേജ് എന്നിവയും ചേർത്ത് വയറ്റീ പാകത്തിന് ഉപ്പ്, അൽപം മഞ്ഞൾ പൊടി, ഗരം മസാലപ്പൊടി, മല്ലിയില എന്നിവ യുo തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കനും സ്പ്രിങ് ണിയനും ചേർത്ത് മിക്സ് ചെയ്ത് ഫില്ലിംഗ് തയ്യാർ ചെയ്തു വെക്കുക .

3 ,3 മുട്ട നന്നായി ബീറ്റ് ചെയ്ത് അതിൽ മൂന്നു ടേബിൾ സ്പൂൺ മൈദ ,അൽപം ഉപ്പ് ഒരു നുള്ള് മഞ്ഞൾ പൊടി അൽപം കുരുമുളക് പൊടി പാൽ എന്നിവ മിക്സ് ചെയ്യുക .

4 ,ഒരു പാൻ ചൂടാക്കി അതിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റർ കോരി ഒഴിച്ച് പരത്തി ചെറുതീയിൽ ഒരു മിനിറ്റ് അടച്ച് വെച്ച് പാൻ cake തയ്യാറാക്കി മൂടി തുറന്ന് മുകളിൽ നേരത്തെ തയ്യാറാക്കി വെച്ച ഫില്ലിഗ് നിരത്തി ചൂടോടെ തന്നെ ഒരു വശത്ത് നിന്ന് മടക്കി റോൾ ആക്കി അലുമിനിയം ഫോയ്ൽ പേപ്പറിൽ പൊതിഞ്ഞു ഒരു അര മണിക്കൂർ വെച്ച് ശേഷം എടുത്ത് കട്ട്‌ ചെയ്ത് വെക്കുക
ഇൗ അളവിൽ ഉള്ള ബാറ്റർ കൊണ്ട് രണ്ടു പാൻ cake തയ്യാറാക്കി ഫില്ലിങ്ങും രണ്ടിലും ഒരു പോലെ നിരത്തി രണ്ടു റോൾ ഉണ്ടാക്കാം… ..

5 ,ഒരു റോൾ ഒരു 8 പീസ് ആക്കി കട്ട് ചെയ്യാം….

6 ,രണ്ടു മുട്ടയിൽ കുറച്ച് ഉപ്പ് , കുരുമുളക് മിക്‌സ്‌സ് ചെയ്തു അതിൽ ഓരോ പീസും മുക്കി ഒന്ന് ശാലോ ഫ്രൈ ചെയ്തു ചൂടോടെ തന്നെ സെർവ് ചെയ്യാം…

NB:ഇൗ അളവിൽ ഇംഗ്രീ ഡിയൻസ് എടുത്ത് ഉണ്ടാക്കിയാൽ 16പീസ് ചിക്കൻ റോൾ ഉണ്ടാക്കാം..

താങ്ക്യൂ…എൻജോയ് ഫ്രണ്ട്സ് ..???





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.