Loader

ചീസി ചിക്കന്‍ നൂഡില്‍സ് (Cheesy Chicken – Noodles Balls)

By : | 0 Comments | On : July 30, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

Cheesy Chicken – Noodles Balls
^°^°^°^°^°^°^°^°^°^°^°^°^°^
തയ്യാറാക്കിയത് : ഫാത്തിമ (മൈമൂൺസ് കിച്ചൺ)

√ 2 കപ്പ് നൂഡിൽസ് കുറച്ചു ഉപ്പും മഞ്ഞളും കൂട്ടി തിളച്ച വെള്ളത്തിലിട്ടു വേവിക്കുക.(ചെറിയ പേക്കറ്റ് വാങ്ങാൻ കിട്ടുന്നത് ആയാലും മതി ). നല്ലോണം വെന്തോട്ടെ.

√ ചിക്കൻ മസാല:
ചിക്കൻ ഉപ്പ് മുളകുപൊടി മഞ്ഞൾപൊടിയിട്ടു ഫ്രൈ ചെയ്ത് പിച്ചിയെടുത്തത് – ഒരു കപ്പ്
സവാള അരിഞ്ഞത് – 2
പച്ചമുളക് അരിഞ്ഞത് – 4
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഉപ് ആവിശ്യത്തിന്
കറിവേപ്പില, മല്ലിയില – ഒരു കപ്പ്

√ കോട്ടിങ്ങിനു വേണ്ടി:
മുട്ട – 2
ബ്രഡ് പൊടി – 2 കപ്പ്
കുരുമുളക് – 1
ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്

√ മൊസ്റല്ല ചീസ് ചെറിയ ക്യൂബാക്കി വെക്കുക. അല്ലെങ്കിൽ ഗ്രേറ്റ് ചെയ്താലും മതി.

√ ഒരു പാനിൽ ഓയിലൊഴിച്ചു ചൂടായാൽ സവാള പച്ചമുളക് ഉപ്പ് മഞ്ഞൾ പൊടി എന്നിവയിട്ടു വഴറ്റിയ ശേഷം പൊരിച്ച ചിക്കനിട്ടു മിക്സാക്കുക. കറിവേപ്പില മല്ലിയില അരിഞ്ഞതും ചേർത്തു മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക.
ഇതിലേക്ക് വേവിച്ച നൂഡിൽസ് ഇട്ടു നന്നായി മിക്സാകി വെക്കുക. ഇനി തീ ഓഫ് ചെയ്യാം.

√ ഒരു മുട്ട പൊട്ടിച്ചു മഞ്ഞക്കരു നൂഡിൽസ് മസാലയിലിട്ടു മിക്സാക്കി വെക്കുക.

√ മുട്ട വെള്ളയിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർത്തു നന്നായി സ്പൂൺ കൊണ്ടു അടിച്ചു മാറ്റി വെക്കുക.

√ ഇനി ഈ നൂഡിൽസ് മിക്സ് കൈ കൊണ്ട് ബോളാക്കി ചെറുതായി പരത്തി ചീസ് വെച്ചു വീണ്ടും കവർ ചെയ്തു ബോളാക്കി വെക്കണം.

√ ഇനി ഓരോ ബോളെടുത്ത് മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിലിട്ടു പൊരിച്ചെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.