തണ്ണിമത്തൻ തൊലികൊണ്ടുള്ള തോരൻ കഴിച്ചിട്ടുണ്ടോ..സൂപ്പർ ടേസ്റ്
തണ്ണിമത്തൻ തൊലികൊണ്ടുള്ള തോരൻ കഴിച്ചിട്ടുണ്ടോ..സൂപ്പർ ടേസ്റ്റ് ആണ് .. അപ്പൊ റെസിപ്പി ദേ പിടിച്ചോ…
തണ്ണിമത്തൻ തൊലി തോരൻ
തണ്ണിമത്തൻ തൊലിയും ചുവപ്പും ഒഴിവാക്കി മുറിച്ചത്- 1ഗ്ലാസ്
മഞ്ഞൾപൊടി:2നുള്ള്
തേങ്ങാ-1പിടി
ജീരകം-അര ടീസ്പൂണ്
വെളുത്തുള്ളി:2അല്ലി
പച്ചമുളക്-3
ഉലുവാപൊടി:1നുള്ള്
വെളിച്ചെണ്ണ_4ടീസ്പൂണ്
ഉപ്പ്
ചെറുതായി അറിഞ്ഞ തണ്ണിമത്തന്റെ വെള്ള ഭാഗം മഞ്ഞൾ പൊടിയും കുറച്ച വെള്ളവും ചേർത്ത് വേവിക്കുക.തിളയ്ക്കുമ്പോൾ ഉപ്പ് കറിവേപ്പില ഉലുവാപൊടി ചേർക്കുക.തേങ്ങ ജീരകം പച്ചമുളക് വെളുത്തുള്ളി എന്നിവ അരച്ചത് ചേർക്കുക.നന്നായി വെന്ത ശേഷം പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.