Loader

പപ്പടം കറി

By : | 0 Comments | On : May 9, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പപ്പടം കറി
തയ്യാറാക്കിയത് :ബിന്‍സി അഭി

ഇതു വളരെ പെട്ടന്നു ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു ഒഴിച്ച് കറി ആണ് . ഇത് മാത്രം മതി ചോറ് കഴിക്കാനായിട്ടു.ചപ്പാത്തി , അപ്പം , പുട്ടു , ഇടിയപ്പം ഇതിന്റെ ഒക്കെ കൂടെയും ആകാം 🙂

വീഡിയോ കാണുവാനായി :
https://youtu.be/RuLfvEsxH38

ആവശ്യമുള്ള സാധനങ്ങൾ:

പപ്പടം – 4 വലുത് , വറുത്തു ചെറുതായി മുറിച്ചത്
ഉരുളകിഴങ്ങു – 4 ചെറുത്
ചെറിയ ഉള്ളി – 1 പിടി
പച്ചമുളക് – 2
ഇഞ്ചി – വെളുത്തുള്ളി പൊടിയായി അരിഞ്ഞത്
കറിവേപ്പില
തക്കാളി – 1
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
മല്ലി പൊടി – അര ടീസ്പൂൺ
ഗരം മസാല പൊടി – കാൽ ടീസ്പൂൺ
ഒന്നാം പാൽ – ഒരു കപ്പ് [ആവശ്യമുണ്ടെങ്കിൽ ]
കടുക്
വറ്റൽ മുളക്
വെളിച്ചെണ്ണ
ഉപ്പു

രീതി:

ഒരു പാനിൽ കടുകും , വറ്റൽ മുളക് , കറി വേപ്പില താളിച്ചു ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം വഴറ്റി എടുത്തു പൊടികളും ചേർത്ത് മൂപ്പിക്കുക. തക്കാളി കൂടി ചേർത്ത് വഴറ്റി ഉരുളക്കിഴങ്ങു കൂടി ചേർത്ത് കുറച്ചു വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക,അതു കഴിഞ്ഞാൽ പപ്പടം ചേർക്കുക. നന്നായി ഇളക്കി യോചിപ്പിക്കുക. ഇനി ഒന്നാം പാൽ കൂടി ചേർത്ത് തിള വരുന്നതിനു മുൻപേ തീ ഓഫ് ചെയ്യുക.

ഉപ്പു നോക്കിയിട്ടു ചേർക്കുക. പപ്പടത്തിൽ ഉപ്പു ഉണ്ടല്ലോ ..നല്ല അസാധ്യ രുചി ആണ്.. കഴിച്ചിട്ടുള്ളവർക്കു അറിയാം 🙂
https://youtu.be/RuLfvEsxH38





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.