Loader

പുഡിങ് കേക്ക്:

By : | 0 Comments | On : June 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പുഡിങ് കേക്ക്:
പാൽ ബ്രെഡ് പോള

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #31
തയ്യാറാക്കിയത് :ഷമീമ

Steamed bread milk pudding/Bread milk cake
********************************************

ചേരുവകൾ:
പാൽ-500ml
ബ്രെഡ് കഷ്ണങ്ങൾ -5
പഞ്ചസാര-1/2കപ്പ്‌
മുട്ട -4
ഏലക്ക പൊടി-1സ്പൂൺ
അണ്ടിപ്പരിപ്പ് മുന്തിരി-ആവശ്യത്തിന്
നെയ്യ്-1സ്പൂൺ

തയ്യാറാക്കുന്ന വിധം:
പാൽ പഞ്ചസാരയും ഏലക്ക പൊടിയും അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് വെയ്ക്കുക.4മുട്ട സ്പൂൺ ഉപയോഗിച്ച് ബീറ്റ് ചെയ്തത് കൂടെ പാലിലേക്ക് ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യുക.ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി വെയ്ക്കുക.ഇനി ഒരു ബേക്കിംഗ് ട്രേ അല്ലെങ്കിൽ അത്യാവശ്യം കുഴിയുള്ള ഒരു പാത്രത്തിൽ നെയ്യ് പുരട്ടി അതിലേക്ക് ആദ്യം കുറച്ചു ബ്രെഡ് കഷ്ണങ്ങൾ നിരത്തി അതിനു മുകളിൽ പാൽ മിക്സ്‌ ഒഴിക്കുക.വീണ്ടും അതിനു മുകളിൽ ബ്രെഡ് കഷ്ണങ്ങൾ വെച്ച് മുകളിൽ പാൽ മിക്സ്‌ ഒഴിക്കുക.ബ്രെഡ് കഷ്ണങ്ങളെല്ലാം പാലിൽ നന്നായി മുങ്ങിയിരിക്കണം.ഒരു സ്റ്റീമറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കേക്ക് മിക്സ്‌ ഒഴിച്ച പാത്രം ഇറക്കി അടച്ചു വെച്ച് മീഡിയം തീയിൽ 1/2 മണിക്കൂർ കുക്ക് ചെയ്യുക.
തണുത്ത ശേഷം പാത്രത്തിൽ നിന്നും മാറ്റി സെർവ് ചെയ്യാം.
വേണമെങ്കിൽ ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് പുരട്ടി പുഡിങ് കേക്ക് 2സൈഡും ഒന്ന് കുക്ക് ചെയ്ത് ഉപയോഗിക്കാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.