മാങ്ങാ പച്ചടിയും കുമ്പളങ്ങാ കിച്ചടിയും !
മാങ്ങാ പച്ചടിയും കുമ്പളങ്ങാ കിച്ചടിയും !
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
പച്ചടിയും കിച്ചടിയും തമ്മിൽ ഉള്ള വ്യത്യാസങ്ങളെ കുറിച്ച പലർക്കും പല അഭിപ്രായം ആണ്
ചിലര്ക്ക് നമ്മൾ പച്ചടി എന്ന് പറയുന്നതാവും കിച്ചടി.. കിച്ചടി എന്ന് പറയുന്നത് പച്ചടിയും
എന്തായലും സദ്യ വിഭവങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട 2 എണ്ണം ആണ് ഇവ
മാങ്ങാ പച്ചടി, കുമ്പളങ്ങാ കിച്ചടി, ഉണ്ടാക്കുന്നത് എങ്ങനെ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/F-SbZnQUA60U
#റെസിപ്പി
മാങ്ങാ പച്ചടി
പഴുത്ത മാങ്ങാ ഒരെണ്ണം തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കിയത്( – അല്പം ഉപ്പ് ചേർത്ത് വെക്കുക )
തേങ്ങാ – 4 ടേബിൾസ്പൂൺ
തൈര് -2 ടേബിൾസ്പൂൺ
പച്ചമുളക് – ഒരെണ്ണം
കടുക്
വറ്റൽമുളക് – 3 എണ്ണം
എണ്ണ
കറിവേപ്പില
ഉപ്പ്
തേങ്ങാ, തൈര്, പച്ചമുളക്, അല്പം കടുക് എന്നിവ അരച്ച്.. കഷ്ണങ്ങൾ ആക്കി വെച്ച മാങ്ങയിലേക് മാങ്ങയിലേക്കു ചേർത്ത്, കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കാം
കുമ്പളങ്ങാ കിച്ചടി !
ചേരുവകൾ
കുമ്പളങ്ങാ കട്ടി കുറഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കിയത് – ഒരു കപ്പ്
തേങ്ങാ – 4 ടേബിൾസ്പൂൺ
തൈര് -2 ടേബിൾസ്പൂൺ
പച്ചമുളക് – ഒരെണ്ണം
കടുക്
വറ്റൽമുളക് – 3 എണ്ണം
എണ്ണ
കറിവേപ്പില
ഉപ്പ്
കുമ്പളങ്ങാ ഉപ്പ് ചേർത്ത് വേവിക്കുക, ഇതിലേക്ക് തേങ്ങാ, തൈര്, പച്ചമുളക്, അല്പം കടുക് എന്നിവ അരച്ച് ചേർക്കുക, ആവശ്യമെങ്കിൽ മാത്രം കുറച്ചൂടെ തൈരും ചേർക്കാം, ശേഷം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കാം