Loader

റൈസ് പപ്പടം

By : | 2 Comments | On : December 6, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



റൈസ് പപ്പടം

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ആവശ്യമായ സാധനങ്ങൾ

അരിപൊടി – 1 കപ്പ്
ബേക്കിംഗ് സോഡാ -1/4 ടീസ്പൂൺ
ജീരകം -1/2 ടേബിൾസ്പൂൺ
ഉപ്പ് -1/2 ടേബിൾസ്പൂൺ.
വെള്ളം -3 കപ്പ്
ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് ഉപ്പ്, ബേക്കിംഗ് സോഡാ, അരിപൊടി, ജീരകം എന്നിവ ചേർത്ത്, കട്ട കെട്ടാതെ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം, ഇഡ്ലി മാവിനെക്കൾ കട്ടി ആവണം മാവ്,ശേഷം ഫ്ളയിം ഓഫ് ചെയ്യാം. മാവ് തണുത്തതിനു ശേഷം, പ്ലാസ്റ്റിക് ഷീറ്റിലോ മറ്റോ പരത്തി ഉണക്കാൻ വെക്കാം, ഉണങ്ങി കഴിഞ്ഞു സാധാരണ പപ്പടം ഒക്കെ പോലെ വറുത്തെടുക്കാം, !!
റൈസ് പപ്പടം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ (https://youtu.be/R7AiZ-adQZ8





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sneha Dhanuj on December 6, 2017

      To watch the video, click this link please
      https://youtu.be/R7AiZ-adQZ8

        Reply
    2. posted by Mariya George on December 6, 2017

      Varutha aripodi aano varukkathathu ano ?

        Reply

    Leave a Reply

    Your email address will not be published.