റോഡരികിൽ നിന്നൊക്കെ വാങ്ങി കഴിക്കുന്ന അതേ ടേസ്റ്റിൽ വീട്ടിൽ
റോഡരികിൽ നിന്നൊക്കെ വാങ്ങി കഴിക്കുന്ന അതേ ടേസ്റ്റിൽ വീട്ടിൽ നമുക്ക് ഉപ്പിലിട്ടത് തയ്യാറാക്കാം
തയ്യാറാക്കിയത് :ഫൗസിയ നാസര്‍
ആവശ്യമുള്ള ചേരുവകൾ
പൈനാപ്പിൾ ഒന്നിന്റെ കാൽഭാഗം
മാങ്ങ – 1 കാരറ്റ് – 1 നെല്ലിക്ക 250 ഗ്രാം വിനാഗിരി – അരകപ്പ് ,ചൂടാറിയ വെള്ളം-
രണ്ട് കപ്പ്
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് – എരിവിനനുസരിച്ച്
ഉണ്ടാക്കുന്ന വിധം
ആദ്യം നെല്ലിക്കയുടെ പുറത്ത് ഒരു കത്തികൊണ്ട് കുറച്ച് കീറൽ ഇട്ട് കൊടുക്കണം എന്നിട്ട് ഒരു 5-10 മിനുട്ട് ആവിയിൽ വേവിച്ചെടുക്കണം .ഇനി നമുക്ക് പൈനാപ്പിൾ കാരറ്റ് മാങ്ങ ചെറുതായി കട്ട് ചെയ്ത് എടുക്കാം .ശേഷം വെള്ളം സുർക്ക ഉപ്പ് മിക്സ് ചെയ്യാം .ഇനി എല്ലാ ഐറ്റംസും വേറെ വേറെ കുപിയിൽ ഇട്ട് പച്ചമുളകും ഇട്ട് വെള്ളം വിനഗർ മിക്സ് ഒഴിച്ച് കൊടുക്കാം.അടിപൊളി ഉപ്പിലിട്ടത് റെഡി.പൈനാപ്പിൾ കാരറ്റ് ഞമുക്ക് 2-3 മണികൂറിന് ശേഷം കഴിക്കാം നെല്ലിക്ക മാങ്ങ പിറ്റേന്ന് കഴിച്ചാൽ മതി അപ്പോഴേക്ക് നല്ല വണ്ണം ഉപ്പ് ഒക്കെ പിടിച്ചിട്ടുണ്ടാവും
Note the point ????പൈനാപ്പിൾ നല്ല മധുരം ഉള്ളത് വാങ്ങുക മാങ്ങയും കാരറ്റും ഇളം മധുരം ഉള്ളത് ആണങ്കിൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും
https://youtu.be/zrMjot96KgU
posted by Anonymous on April 27, 2018
Sandhya Biju