Loader

വ്യത്യസ്തമായ ഈ പോള ഒന്ന് ഉണ്ടാക്കി നോക്കൂ :-

By : | 0 Comments | On : August 2, 2018 | Category : Uncategorized



വ്യത്യസ്തമായ ഈ പോള ഒന്ന് ഉണ്ടാക്കി നോക്കൂ :-

Video കാണാൻ ?
https://youtu.be/Rz9gOppORf4

പത്തിരി പോള
***********

തയ്യാറാക്കിയത് :ഫാത്തി മൻസൂർ

ആവശ്യമായ സാധനങ്ങൾ :-
****************
മൈദ :-1 cup
മുട്ട :-8
പഞ്ചസാര :-6 tbsp
ഏലക്കായ :-3
നെയ്യ് :-2 tsp
എണ്ണ :-വറുക്കാൻ ആവശ്യത്തിന്
———————ഉണ്ടാകുന്ന വിധം :-
***************
1)മൈദ ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
2)8 മുട്ട വെച്ചിട്ടാണ് പോള ഉണ്ടാകുന്നത്. അതിനു നമ്മുക്ക് 4 പത്തിരി ആണ് വേണ്ടത്.. അപ്പൊ നമ്മൾ കുഴച്ചു വെച്ച മാവ് കൊണ്ട് 4 ഉരുളകൾ ഉണ്ടാക്കി എടുക്കുക.
3)ഇനി നമ്മുക്ക് പത്തിരി ഉണ്ടാകാം. പത്തിരി പരത്തി പത്തിരിയുടെ മുകളിൽ അല്പം എണ്ണ ബ്രഷ് ചെയ്തു കുറച്ചു മൈദ തൂവി വീണ്ടും മടക്കി ഉരുട്ടി പരത്തി വീണ്ടും ആദ്യം ചെയ്ത പോലെ 2 പ്രാവശ്യം reprat ചെയ്യുക…. പത്തിരി fry ചെയ്യുമ്പോൾ നല്ല ലയേഴ്‌സ് കിട്ടാൻ വേണ്ടിയാണു ഇത് പോലെ പരത്തുന്നത്.
4)ചൂടായ എണ്ണയിൽ പത്തിരി എല്ലാം വറുത്തെടുക്കാം.. ഇനി എണ്ണ വാലാനായിട്ട് പത്തിരി മാറ്റി വെക്കാം
5)8മുട്ടയും, പഞ്ചസാര ഏലക്ക പൊടിച്ചതും, ഒരു നുള്ള് ഉപ്പും കൂടി നന്നായിട്ട് പൊങ്ങി വരുന്നത് വരെ മിക്സിയിലോ, hand blender വെച്ചിട്ടോ, അടിച്ചെടുക്കാം
6)ഇനി ഈ മുട്ട, പഞ്ചസാര മിക്സിലേക് നമ്മൾ fry ചെയ്തു വെച്ച പത്തിരി ചെറുതായി മുറിച്ചെടുത്തു ചേർത്ത് മിക്സ്‌ ചെയ്തെടുക്കാം.
7)പോള ഉണ്ടാകാനുള്ള പാൻ ചൂടാക്കി അതിലേക്കു 2tsp നെയ്യൊഴിച് ചുറ്റിച്ചെടുക്കുക. ശേഷം മുട്ട, പത്തിരി മിക്സ്‌ ഒഴിച്ച് ആവി പോവാത്ത വിധത്തിൽ മൂടി വെച്ച് 5min medium തീയിൽ വേവിക്കുക. പിന്നീട് ചെറു തീയിൽ ചൂടായ ദോശ തവയുടെ മുകളിൽ വെച്ച് 20min വേവിച്ചെടുക്കാം
8)പകുതി വേവാമ്പോൾ നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും, മുന്തിരിയും വിതറി കൊടുക്കാം… പിന്നീട് ഒരു 90%കുക്ക് ആവുമ്പോൾ കുറച്ചു അണ്ടിപ്പരിപ്പ് കൂടി വെച്ച് കൊടുക്കുക…….
ഇപ്പൊ നമ്മുടെ നല്ല tasty ആയിട്ടുള്ള പത്തിരി പോള റെഡി ആയിട്ടുണ്ട്….. ഇത് ഒരു പ്രാവശ്യമെങ്കിലും എല്ലാരും ഒന്ന് ഉണ്ടാക്കി നോക്കണം. തീർച്ചയായും ഇഷ്ടമാവും
******************* Enjoy ???





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.