സോയ ഗീ ഫ്രൈ
സോയ ഗീ ഫ്രൈ
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #8
തയ്യാറാക്കിയത് :വിനി കൃഷ്ണന്‍
ആവിശ്യമായ ചേരുവ
സോയ ചങ്ക്‌സ് 200gm
ഇഞ്ചി 1tbsp
വെളുത്തുള്ളി 1& 1/2tbsp
പച്ചമുളക് 1
സവാള big 1/ ചെറിയ ഉള്ളി12-15
മഞ്ഞൾപൊടി 1/2teasp
കുരുമുളക്പൊടി 1teaspoon
മീറ്റ് മസാല പൌഡർ 2teaspn
കശ്മീരി പൌഡർ1teaspn
നെയ്യ്3tabspn
കറിവേപ്പില
ഉപ്പ്
തേങ്ങ കൊത് കുറച്ചു..
തയാറാകുന്ന വിധം
സോയാചങ്ക്‌സ് തിളച്ച വെള്ളത്തിൽ 5-7മിനിറ്റ് വേവിച്ചെടുത്ത വെള്ളം പിഴിഞ്ഞ് കളയുക അതിലേക്കു എടുത്തുവെച്ചെക്കുന്ന പൊടികളെല്ലാം ചേർത്ത് 20മിനുട്സ് മാറിനേറ്റ് ചെയ്ത് വേക്കണം. ഒരു പാനിൽ നെയ്യ് ഒഴുച്ചു ചൂടാകുമ്പോൾ തേങ്ങാക്കൊത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ചേർത്ത് മുതുവരുമ്പോൾ അറിഞ്ഞു വെച്ച സവാള ചേർത്ത് വഴണ്ട് വരുമ്പോൾ തയാറാക്കിവെച്ച സോയ
ച്ചേർത്തു ആവിശ്യത്തിന് ഉപ്പും ചേർത്ത് ഫ്രൈ ആകുന്നതുവരെ അടുപ്പിൽ ഇളക്കിക്കൊണ്ടിരിക്കുക ഇടക്ക് നെയ്യ് ചേർത്ത് മൊരിയിച്ചെടുക്കുക ഇരകരാകുമ്പോൾ കുറച്ചു കുരുമുളക് പൊടിയും നെയ്‌യുംചേർത്ത് ഇറക്കാം ..