സ്പെഷ്യൽ ബീഫ് ദം ബിരിയാണി
സ്പെഷ്യൽ ബീഫ് ദം ബിരിയാണി
********************
തയ്യാറാക്കിയത് :നിച്ചു കാസര്‍ഗോഡ്
വേണ്ട സാധനങ്ങൾ
*******************
ബീഫ് 1. കിലോ
ബസ്മതി റെെസ് .1 കിലോ
നെയ്യ്.. 50 ഗ്രാം
സവാള… 200 ഗ്രാം
തക്കാളി… 300 ഗ്രാം
ഏലക്കാ ഗ്രാമ്പു ..10 എണ്ണം വീതം
ചെറുനാരങ്ങ… ഒന്ന്
പട്ട…..ഒരു ചെറിയത്
മുളക് പൊടി .2 .സ്പൂൺ
ഗരംമസാല….2 സ്പൂൺ
എണ്ണ… ആവശ്യത്തിനു
മല്ലിയില.. ഒരു പിട
പുതീനയില ….ഒരു പിടി
മഞ്ഞൾ പാെടി..1 സ്പൂൺ
അണ്ടിപ്പരിപ്പ്..25 ഗ്രാം
കിസ്മിസ്….20 ഗ്രാം
തൈര്…… 4 സ്പൂൺ
ഇഞ്ചി …. ചെറിയ. കഷ്ണം
വെളുത്തുള്ളി. ..10 അല്ലി
പച്ചമുളക്……….8 എണ്ണം
ഉപ്പ്……… പാകത്തിന്
പാചകം ചെയ്യുന്ന വിധം
(1.) ബീഫ്. ഉപ്പ് മഞ്ഞൾ. മുളക് പൊടി കുറച്ച് ഗരം മസാല എന്നിവ മിക്സ് ചെയ്ത് തിരുമ്മി യോജിപ്പിച്ചു അടുപ്പിൽ വെച്ച് വേവിക്കുക..
(2.) വെറെ ഒരു പാത്രത്തിൽ സവാള നന്നായി വയറ്റുക. അതിന് ശേഷം .. ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ നന്നായി ചതച്ചത് തക്കാളി എല്ലാം നന്നായി വഴറ്റിയതിനുശേഷം .അതിലേക്ക് രണ്ടു സ്പൂൺ ഗരം മസാല രണ്ട് സ്പൂൺ മുളക് പാെടി ഒരു സ്പൂൺ മഞ്ഞൾ പാെടി 4 സ്പൂൺ തെെര് മല്ലി പുതിന ഇല വേവിച്ച് വെച്ച ബീഫ് എല്ലാം നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വേവിക്കുക.. അതിന് ശേഷം വാങ്ങി വെക്കുക.മസാല റെഡി
(3) 1kg അരി . നാല് ഗ്ലാസാണ് നാല് ഗ്ലാസ് അരിക്ക് ആറ് ഗ്ലാസ് വെള്ളം
എന്നാണ് കണക്ക് ചില അരിക്ക് വേവ് കൂടുതലാണ് അപ്പോൾ ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം വേണ്ടി വരും
ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച്
1 സവാള അണ്ടിപ്പരിപ്പ് കിസ്മിസ് വറുത്ത് മാറ്റി വെക്കുക.. അതിന് ശേഷം അ പാത്രത്തിൽ പട്ട ഗ്രാമ്പു എല്ലക്ക വഴറ്റിയതിന് ശേഷം ആറ് ഗ്ലാസ് വെള്ളം ഉപ്പും ചേർത്ത് അടച്ചു വെക്കുക.. വെള്ളം തിളച്ചതിന് ശേഷം നാല് ഗ്ലാസ് അരി ചേർത്തു വെള്ളം വറ്റിചെടുക്കുക .. ബിരിയാണി റൈസ് .. റെഡി
ഞാൻ ഇവിടെ ദം ഇട്ടത്… മെെദ മാവ് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ച് നെെസായി പരത്തി ദം ഇടാൻ വെച്ച പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് അതിലേക്ക് പരത്തി വെച്ച മാവ് ഇറക്കി അതിലേക്ക് ഉണ്ടാക്കി വെച്ച
മസാലയും. മുകളിൽ റെെസും അതിനു മുകളിൽ വറുത്തു വെച്ച സവാള അണ്ടിപ്പരിപ്പ് കിസ്മിസ് കുറച്ചു ഗരം മസാല എന്നിവ വിതറി കളർ വേണമെങ്കിൽ ചേർക്കുക മുകളിൽ കുറച്ച് നെയ്യ് ഒഴിച്ച് മാവ് കൊണ്ട് നന്നായി കവർ ചെയ്ത് ചെറിയ തീയ്യിൽ മുപ്പത് മിനിറ്റ് ചെറിയ തീയിൽ വച്ച്. വാങ്ങി വെക്കുക രുചിയുളള ബീഫ് ദം ബിരിയാണി റെഡി . recipe nichu kasaragod
posted by Anonymous on June 23, 2018
PLEASE..RECIPE.. maathram post cheyyuka..photo vendaaa…kandittu sahikanilleeeee