ഉഴുന്ന് ചേർക്കാതെ എങ്ങനെ നല്ല സോഫ്റ്റ് സെറ്റ് ദോശ ഉണ്ടാക്കി
ഉഴുന്ന് ചേർക്കാതെ എങ്ങനെ നല്ല സോഫ്റ്റ് സെറ്റ് ദോശ ഉണ്ടാക്കി എടുക്കാം?
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ദോശ മാവ് തയ്യാറാക്കാൻ ഉഴുന്ന് ഇല്ലെങ്കിൽ ഇനി സംശയിച്ചു നിൽക്കണ്ട, ഉഴുന്ന് ചേർത്ത ദോശയുടെ അതേ ടേസ്റ്റ് ഇൽ അല്ലെങ്കിൽ അതിനേക്കാൾ ടേസ്റ്റി ഉം സോഫ്റ്റ് ഉം ആയ ദോശ ഉഴുന്നില്ലാതെയും തയ്യാറക്കി എടുക്കാം
വീഡിയോ കാണാൻ : https://youtu.be/5IYPZPAbfY0
#റെസിപ്പി
ചേരുവകൾ :
പച്ചരി – 1.5 കപ്പ്
ഉലുവ – 1/2 ടീസ്പൂൺ
അവിൽ – 1/2 കപ്പ്
തൈര് – മുക്കാൽ കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് അല്ലെങ്കിൽ എണ്ണ
പച്ചരിയും, ഉലുവയും 4 മണിക്കൂർ കുതിർത്തു വെച്ച ശേഷം, അവിലും വെള്ളവും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരക്കുക, ഇതിലേക്കു തൈരും കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം 8 മണിക്കൂർ പുളിക്കാൻ വെക്കുക (അപ്പോൾ തന്നെ വേണമെങ്കിൽ ദോശ ഉണ്ടാക്കാവുന്നതാണ് )
8 മണിക്കൂർ നു ശേഷം, മാവിൽ ഉപ്പ് ചേർത്ത് യോജിപ്പിച്ച ശേഷം ദോശ ഉണ്ടാക്കി എടുക്കാം













