Loader

ചിക്കന്‍ നിറച്ച് പൊരിച്ച മുളക് ബജി

By : | 0 Comments | On : June 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചിക്കന്‍ നിറച്ച് പൊരിച്ച മുളക് ബജി

JALAPENO STUFFED WITH CREAMY CHICKEN POPPERS
********************************************

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #34
തയ്യാറാക്കിയത് :ഫാബിന ഫാബി

ഞാനിന്നൊരു വെറൈറ്റി സ്നാക്കുമായിട്ടാണ് വന്നിരിക്കുന്നത്.. പുറമേ മൊരിഞ്ഞു നല്ല കറുമുറുവും ഒന്നു കടിച്ചാൽ ബജിമുളകിന്റെ ആ ഒരു സ്വാദും ഉള്ളിൽ ചീസിന്റെ അകമ്പടിയോടെ നല്ല ക്രീമി ചിക്കൻറെ നാവിലലിയുന്ന അനുഭവവും…. വീഡിയോ കാണൂ…
https://youtu.be/0QSVjECpFes

ഇഷ്ടമായാൽ നമ്മുടെ fabz kitchen ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്..

https://www.youtube.com/channel/UCIQ4xf7J30d6qpLDdqKE6zg

വേണ്ട സാധനങ്ങൾ
………………………….

വലിയ 4 ബജിമുളക് ഒരു ഇഞ്ച് നീളത്തിൽ കഷ്ണങ്ങൾ ആക്കിയത്

ഫില്ലിങ്ങിന്
………………
ചിക്കൻ ബ്രെസ്റ്റ് – 1 എണ്ണം

സവാള -1

കുരുമുളക് പൊടി – ഒരു ടീസ്പൂൺ

ഗരം മസാല പൊടി – അര ടീസ്പൂൺ

ബട്ടർ – 2 ടേബിൾ സ്പൂൺ

മൈദ – 2 ടേബിൾ സ്പൂൺ

പാൽ – ഒരു കപ്പ്

ചീസ് – 2 ട്രയാങ്കിൾ

ഉപ്പ് – ആവശ്യത്തിന്

മല്ലിയില – 2 ടേബിൾ സ്പൂൺ

ചിക്കൻ വേവിച്ചു പൊടിച്ചു വെക്കുക.. ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള ഇട്ടു വഴറ്റുക.. അതിലേക്കു ഗരം മസാല കുരുമുളക് പൊടി മൈദ എന്നിവ ചേർത്ത് പച്ചമണം മാറുമ്പോൾ പാൽ ഒഴിച്ചു കൊടുക്കുക.. കുറുകി വരുമ്പോൾ ചിക്കനും മല്ലിയിലയും ചീസും ചേർത്ത് യോജിപ്പിക്കുക..

ഫില്ലിംഗ് ഓരോ പീസ് മുളകിലും നിറച്ചു എടുക്കുക..

പൊരിക്കാൻ
………………….

എണ്ണ ആവശ്യത്തിന്

മൈദ – അര കപ്പ്

വെള്ളം ആവശ്യത്തിന്

കോൺഫ്ലേക്സ് പൊടിച്ചത് – ഒരു കപ്പ്

മൈദ വെള്ളത്തിൽ കട്ടയില്ലാതെ കലക്കിയെടുക്കുക…
ഫില്ലിംഗ് നിറച്ച മുളക് കഷ്ണങ്ങൾ മൈദ കൂട്ടിലും കോൺഫ്ലേക്സിലും മുക്കി എണ്ണയിൽ വറുത്തു കോരുക.. #fabz





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.