Loader

ടയർ സാൻഡ്‌വിച്ച്

By : | 0 Comments | On : August 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ടയർ സാൻഡ്‌വിച്ച്
Tyre Sandwich
***************
തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ)
സാന്റ്വിച്ച് പല തരത്തിൽ എല്ലാരും ഉണ്ടാക്കാറുമുണ്ട് കഴിക്കാറുമുണ്ട്. ഇന്നു ഞാൻ ഒരു സാന്റ്വിച്ച് ആണ് കൊണ്ടു വന്നിരിക്കുന്നത്.

*ടയർ* *സാന്റ്വിച്ച്* . രണ്ട് ബ്രഡ് സ്ലൈസിനു നടുവിൽ *ചിക്കൻ_വൈറ്റ്_സോസ്* മിക്സ് സ്റ്റഫ് ചെയ്തു മൊരിച്ചെടുക്കുന്ന ഒരു സ്നാക്ക് ആണ് ഇന്നത്തെ ഇഫ്താർ വിഭവം.

ബ്രഡ്- 4 എണ്ണം റൗണ്ട് ആയി മുറിച്ചു വെക്കണം.

ഇനി സ്റ്റഫ് ചെയ്യാനായി ചിക്കൻ വൈറ്റ് സോസ് തയ്യാറാക്കാം.

ചിക്കൻ ഉപ്പും കുരുമുളകും ഇട്ടു വേവിക്കണം .ശേഷം കൈ കൊണ്ടു പിച്ചിയിട്ടു കഷ്ണങ്ങളാക്കി വെക്കാം.

ഇനി ഒരു പാനിൽ 2 ടേബിൾ സ്പൂൺ ബട്ടറിട്ടു മെൽറ്റായാൽ അതിലേക്ക് 2 ടീസ്പൂൺ കോൺഫ്ലോർ ഇട്ടു മിക്സാക്കണം. മിക്സായ ശേഷം ഒരു കപ്പ് പാൽ ചേർത്ത് കട്ടയില്ലാതെ ഇളക്കി ആവിശ്യത്തിന് ഉപ്പ് ചേർത്തു കുറുകി വരുമ്പോൾ ഒരു ടീസ്പൂൺ കുരുമുളക് പൊടി ചേർത്തു തീ ഓഫ് ചെയ്യാം.
ഈ സോസിലേക്ക് ചിക്കനും ഒരു ടീകപ്പ് സവാള തക്കാളി കാപ്സിക്കം (3 കളറും) കേരറ്റും വളരെ ചെറുതായി നുറുക്കിയിട്ടു മിക്സാക്കണം. ഇതിലേക്ക് കുറച്ചു ചീസ് ഗ്രേറ്റ് ചെയ്തതും ഒരു ടീസ്പൂൺ ഒറിഗാനോയും ചേർത്ത് ഉപ്പ് ആവിശ്യമെങ്കിൽ ഇട്ടു മിക്സാക്കണം. ചിക്കൻ വൈറ്റ്സോസ് റെഡി.

ഒരു മുട്ട നന്നായി ബീറ്റ് ചെയ്തു വെക്കണം.

ഇനി ഒരു ബ്രഡ് പീസ് എടുത്ത് മുട്ട ബ്രഷ് ചെയ്ത ശേഷം ഈ സോസ് വെച്ചു മറ്റൊരു ബ്രഡ് കൊണ്ട് മൂടണം. ചിക്കൻ സോസ് ബ്രഡ് സ്ലൈസിന്റെ കട്ടിയിൽ തന്നെ ഇട്ടോളൂ.

ഇനി ഒരു പാൻ ചൂടാക്കി 2 ടീസ്പൂൺ ഓയിലൊഴിച്ചു ചൂടാക്കണം.
ബ്രഡ് മുട്ടയിൽ മുക്കി വെളുത്ത എള്ള്, അജ്വൈൻ (രണ്ടും ഒരു പ്ലേറ്റിൽ മിക്സാക്കി വെച്ചോളൂ ) എന്നിവയിൽ റോൾ ചെയ്ത് ചൂടായ തവയിലിട്ടു മൊരിച്ചെടുക്കാം.

Watch me on YouTube
https://youtu.be/IISmMY8XdTY





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.