Loader

റാഗി കുക്കീസ്‌ / Ragi Cookies

By : | 1 Comment | On : February 1, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



റാഗി കുക്കീസ്‌ / Ragi Cookies

തയ്യാറാക്കിയത് :ബിന്‍സി അഭി

റാഗി അഥവാ പഞ്ഞിപുല്ലു കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ വിശേഷപ്പെട്ടതാണ്.
[അയൺ & കാൽസ്യം ] ഇവിടെ ഞാൻ റാഗി വെച്ച് ഒരു കുക്കി ആണ് ചെയ്തിരിക്കുന്നത് .ഇതിലെ അടങ്ങിയിട്ടുള്ളതെല്ലാം ഹെൽത്തി ആയിട്ടുള്ള ഇൻഗ്രീഡിഎന്റ്സ് ആണ്. നിങ്ങള്ക്ക് ഇഷ്ടമുള്ള രീതിയിൽ മാറ്റം വരുത്തി ചെയ്യാം.

വീഡിയോ കാണാൻ
https://youtu.be/eTn_S_1sDZA

ആവശ്യമുള്ള സാധനങ്ങൾ

റാഗി പൊടിച്ചത് ഒരു കപ്പ് [240 ml ]
ഗോതമ്പു പൊടി 1/ 2 കപ്പ്
ബ്രൗൺ ഷുഗർ അല്ലെങ്കിൽ ശർക്കര ഉരുക്കിയത് മധുരം അനുസരിച്ചു
ബേക്കിംഗ് പൌഡർ 1/ 2 ടീസ്പൂൺ
ഉപ്പു ഒരു നുള്ളു
ബട്ടർ അല്ലെങ്കിൽ നെയ്യ് 2 ടേബിൾസ്പൂൺ
Peanut ബട്ടർ 2 ടീസ്പൂൺ [ഉണ്ടെങ്കിൽ ചേർക്കാം ]
വാനില എസ്സെൻസ് 1/ 2 ടീസ്പൂൺ
നട്സ് നിങ്ങളുടെ ഇഷ്ടത്തിന് ചേർക്കാം [ഞാൻ എടുത്തത് flax,pumpkin & chia seeds ]
പാല് കുഴക്കുവാൻ വേണ്ടി

ഉണ്ടാക്കുന്ന രീതി :

ഒരു മിക്സിങ് ബൗൾ എടുത്തു അതിലേക്കു പൊടി എല്ലാം നന്നായി മിക്സ് ചെയ്തു എടുക്കുക.
ഇനി ബട്ടർ ,വാനില നട്സ് ചേർത്ത് നന്നായി തിരുമ്മി യോചിപ്പിക്കുക.അതിനു ശേഷം കുറേശെ പാല് ഒഴിച്ച് നന്നായി ചപ്പാത്തി പരുവത്തില് കുഴക്കുക. ഇനി ചെറിയ ഉരുളകൾ ആക്കി ഇഷ്ടമുള്ള ആകൃതിയിൽ ആക്കുക.

ഓവൻ 180 ഡിഗ്രി യിൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക .ശേഷം 15 മിനുട്സ് bake ചെയ്തു എടുക്കുക.നല്ല ക്രിസ്‌പി ആണ് ടേസ്റ്റും നല്ലതാണു.ഇതിൽ നിങ്ങള്ക്ക് ഇഷ്ടം ഉണ്ടെങ്കിൽ ചോക്ലേറ്റ് ചിപ്സ് ,കൊക്കോ പൌഡർ ഒക്കെ ചേർത്ത് മാറ്റം വരുത്താം. കുട്ടികൾക്ക് നല്ല ഇഷ്ടമാകും 🙂





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Rajeswari Pk on February 1, 2018

        Reply

    Leave a Reply

    Your email address will not be published.