Loader

ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)

By : | 1 Comment | On : December 12, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)

ഇന്ന് നമ്മുക്ക് ലെമൺ റൈസ് ഉണ്ടാക്കിയാലൊ, ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതും, വേഗം കേടാവാത്തതും രുചികരവുമായ ഒന്നാണു. വേഗം കേടാവാത്തതു കൊണ്ട് യാത്ര പോകുമ്പോഴും ഇത് കൂടെ കൊണ്ട് പോകാൻ പറ്റിയ അനുയോജ്യമായ ഒരു റൈസ് ആണു. കഴിക്കാൻ വലിയ സൈഡ് ഡിഷ്കളൊന്നും തന്നെ ആവശ്യവുമില്ല.ഒരു അച്ചാറുണ്ടെൽ സംഗതി കുശാൽ.അപ്പൊ നമ്മുക്ക് തുടങ്ങാം.

പച്ചരി,പൊന്നിയരി, ബസ്മതി ,ബിരിയാണി അരി ഇതിൽ ഏത് വേണെലും എടുക്കാം – 1 കപ്പ്

ചെറുനാരങ്ങ നീരു -1 നാരങ്ങയുടെത്

കപ്പലണ്ടി, കടലപരിപ്പ്, ഉഴുന്നുപരിപ്പ് ,കശുവണ്ടിപരിപ്പ് – എല്ലാം കൂടെ 1/4 കപ്പ് ,ഇതു എല്ലാം വേണം ന്ന് ഇല്ല, ഇഷ്ടമുള്ളത് എടുക്കാം.

കടുക്,ഉപ്പ് -പാകത്തിനു
നെയ്യ് – 3 റ്റെബിൾ സ്പൂൺ( എണ്ണ ആയാലും മതി പകരം)
കറിവേപ്പില -1 തണ്ട്
മല്ലിയില അരിഞത്-3 റ്റീസ്പൂൺ
മഞൾപൊടി – 1/4 റ്റീസ്പൂൺ
പച്ചമുളക് -3 നീളത്തിൽ കീറിയത്

1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം ചേർത്ത് കുഴഞ്ഞ് പോകാതെ ,ഒന്നിന്ന് ഒന്നു ഒട്ടാതെ വേവിച്ച് എടുക്കുക.ഉപ്പും മഞൾപൊടിയും അരി വേവിക്കുമ്പൊൾ തന്നെ വേണെൽ,ചേർക്കാവുന്നതാണു.

പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് ( എണ്ണ),കടുക്, കറിവേപ്പില , വറ്റൽമുളക് ( optional) ഇവ ചേർത്ത് മൂപ്പിച്ച് ,കപ്പലണ്ടി തൊലി കളഞത്,കടല പരിപ്പ്, ഉഴുന്നുപരിപ്പ് ,കശുവണ്ടി പരിപ്പ്
ഇവയും ചേർത് കരിയാതെ ഇളക്കി മൂപ്പിക്കുക.

ശെഷം പച്ചമുളക്, മഞൾപൊടി, ഇവ കൂടെ ചേർത്ത് ഇളക്കുക, താല്പര്യമുള്ളവർക്ക് കുറച്ച് ഇഞ്ചി വെള്ളുതുള്ളി ഇവ അരിഞതും കൂടെ ചേർക്കാം.ഞാൻ അവ ചേർതിട്ട് ഇല്ല.

ഇനി വേവിച്ച് വച്ചിരിക്കുന്ന അരി ചേർത്ത് ഇളക്കി ,നാരങ്ങാ നീരു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി 3-4 മിനുറ്റ് അടച്ച് വച്ച് വേവിക്കുക.

ശെഷം തീ ഓഫ് ചെയ്ത് മല്ലിയില മെലെ വിതറാം.

ചൂടൊടെ കഴിക്കാം.

ലെമൺ റൈസ് തയ്യാർ ,എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

By:- Lakshmi Prasanth

https://www.malayalapachakam.com/recipe/lemon-rice/





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Nusrath Noushad on December 12, 2017

        Reply

    Leave a Reply

    Your email address will not be published.