Loader

ശർക്കര വരട്ടി | Sharkkara Varatti – Onam Recipe – 4

By : | 0 Comments | On : August 26, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ശർക്കര വരട്ടി | Sharkkara Varatti – Onam Recipe – 4
തയ്യാറാക്കിയത് :ബിന്‍സി അഭി

ശർക്കര വരട്ടി ഇല്ലാതെ എന്ത് ഓണ സദ്യ. ഇപ്പൊ എല്ലാവരും ബേക്കറിയിൽ നിന്നൊക്കെ ആണ് ശർക്കര വരട്ടി വാങ്ങുന്നത്.വീട്ടിൽ ഉണ്ടാക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്.
വീഡിയോ കാണുവാനായി :
https://youtu.be/UBre9-FDgQk

ആവശ്യമുള്ള സാധനങ്ങൾ :
നേന്ത്ര കായ – 3 എണ്ണം
ശർക്കര – ഒന്നേ കാൽ കപ്പ്
ചുക്ക് പൊടി – രണ്ടു ടേബിൾസ്പൂൺ
ജീരകം പൊടി – 2 ടീസ്പൂൺ
ഏലക്ക പൊടി – 2 ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്പൂൺ
വറുത്ത അരിപൊടി – കാൽ കപ്പ്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന് .

രീതി :
കായ മുറിച്ചു വെളിച്ചെണ്ണയിൽ നന്നായി വറുത്തു കോരുക.പ്രസ് ചെയ്തു നോക്കുമ്പോൾ നല്ല കട്ടി വേണം .ശർക്കര ഉരുക്കി നന്നായി അരിച്ചെടുക്കുക.ഇത് നന്നായി കുറുകി ഒരു നൂൽ പരുവം ആയാൽ പൊടികളിൽ പകുതിയും , നെയ്യും ചേർത്ത് ഇളക്കുക.ഇതിലേക്ക് വറുത്ത കായ ചേർത്ത് ഇളക്കുക.ബാക്കി പൊടികളും അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക.ശർക്കര നന്നായി സെറ്റ് ആകുന്നതു വരെ ഇളക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാം .
വിശദമായി മനസിലാക്കുവാൻ വീഡിയോ കൂടി കണ്ടു നോക്കൂ.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.