Loader

ഹോംമേഡ് ന്യൂഡിൽസ്

By : | 4 Comments | On : August 10, 2017 | Category : Uncategorized

ഹോംമേഡ് ന്യൂഡിൽസ്

തയ്യാറാക്കിയത് :ജെന്നു അമീന്‍

ഹെലോ കൂട്ടുകാരേ..????എല്ലാ കുട്ടികളേം പോലെ തന്നെ ന്റെ മോൾക്കും ന്യൂഡിൽസ് വല്യ ഇഷ്ട്ടാ …ബട്ട് ന്യൂഡിൽസ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കേട്ടത് മുതൽ ഞങ്ങൾ അവൾക്കത് മേടിച്ച കൊടുക്കാറുമില്ല ….അങ്ങിനെ ഇരിക്കെ ആണ് ഒരു പാചക സൈറ്റിൽ ഹോം മെയ്ഡ് ന്യൂഡിൽസ് നെ കുറിച്ച കണ്ടത് …അതെങ് പരീക്ഷിച്ചു ?സംഗതി സക്‌സസ് ……..മോൾടെ വയറും നിറഞ്ഞു ??ന്റെ മനസ്സും ☺️☺️അപ്പോ നമ്മുടെ മക്കൾക്കു ഹെൽത്തി ന്യൂഡിൽസ് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം ?

ആദ്യം ഒരു നാഴി ഗോതമ്പു പൊടി വറുത്തു ചൂടാറാൻ വെക്കണം .ആറിയ ശേഷം ഉപ്പുചേർത് വെള്ളം തിളപ്പിച്ച ,1 ടീസ്പൂൺ ഒലിവു ഓയിലും ചേർത് ഇടിയപ്പ പരുവത്തിൽ മാവ് കുഴ ചെടുകുക ..ഇനി കുറച് വലിയ ഹോൾ ഉള്ള ചില്ല് ഇടിയപ്പത്തിന്റെ അച്ചിൽ ഇട്ട് നീളത്തിൽ പീച്ചി എടുക്കണം .7 mnts ആവികേറി കഴിയുമ്പോ എടുത്തു തണുത്ത വെള്ളത്തിലേക്കു ഇടണം .എന്നിട്ട് നമുക് മസാല റെഡി ആക്കാം .ഞാൻ വെജ് ആട്ടോ ചെയ്തേ

ആദ്യം ഒരു പാനിൽ കുറച് ഒലിവു ഓയിൽ ചൂടാക്കി അതിലേക് ഒരു സവാള ,രണ്ട് ക്യാരറ്റ് ,2 പൊട്ടറ്റോ ,10 ബീൻസ്‌ എല്ലാം ചേർത് ഒന്ന് വഴറ്റി എടുത്തു ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ,1ടീസ്പൂൺ കാശ്മീരി ചില്ലി പൌഡർ ,അര ടീസ്‌പൂൺ ഗരം മസാല ,1 ടീസ്പൂൺ ചില്ലി സോസ് ,അര ടീസ്പൂൺ സോയ സോസ് ,ആവശ്യത്തിന് ഉപ്പു ഇത്രേം കൂടി ചേർത് അടച്ച വേച്ചു വേവിക്കണം ,ശേഷം വെള്ളത്തിൽ കിടക്കുന്ന ന്യൂഡിൽസ് നെ പിടിച്ച അരിപ്പയിലേക്കിട്ട് വെള്ളം കളഞ് മസാലയിലേക് ചേർക്കുക .മല്ലിച്ചെപ്പ് ചേർത് രണ്ട് mnts കൂടി വേവിച്ചാൽ നമ്മുടെ ഹെൽത്തി ന്യൂഡിൽസ് റെഡി ..മസാലയിൽ നോണും ആഡ് ചെയാട്ടോ ..മോൾക് ഞാൻ ഒരു എഗ്ഗ് ചിക്കി ചേർത്ത കൊടുത്തേ ……സൂപ്പർ ന്യൂഡിൽസ് ആണേ ആരും മിസ്സ് ആക്കല്ലേ ?

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Simna Noushad on August 6, 2017

      Thnk U

        Reply
    2. posted by Nithya Radha on August 6, 2017

      Thanks

        Reply
    3. posted by Vidya Jayan on August 6, 2017

      Thankyou

        Reply
    4. posted by Lekshmi Ajith on August 6, 2017

      Thank you

        Reply

    Leave a Reply

    Your email address will not be published.