Loader

10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന ഒരു നാടൻ കപ്പ കറി !

By : | 0 Comments | On : March 23, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന ഒരു നാടൻ കപ്പ കറി !
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

വെറും 10 മിനിറ്റ് നു ഉള്ളിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ കപ്പ കറി, ഇത് ചപ്പാത്തി, അപ്പം, ദോശ, പുട്ട് എന്നിവയുടെ കൂടെ കഴിക്കാവുന്നതാണ്.
വീഡിയോ കാണാൻ : https://youtu.be/DicZTZVGDUg

ചേരുവകൾ :
കപ്പ – 1/2 kg തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കിയത്
സവാള – മീഡിയം സൈസ് ഒരെണ്ണം ചെറുതായി അറിഞ്ഞത്
ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയിട്ട് അരിഞ്ഞത്
പച്ചമുളക് -3-4 എണ്ണം
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
താളിച്ചൊഴിക്കാൻ – കടുക്, വറ്റൽമുളക്, കറിവേപ്പില
ഉപ്പ്
വെള്ളം
എണ്ണ – ആവശ്യത്തിന്

കപ്പ മഞ്ഞൾ പൊടി, അല്പം ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് പകുതി വേവിച്ച ശേഷം വെള്ളം ഊറ്റി കളഞ്ഞു അതിലേക്ക് പച്ചമുളക്, ഇഞ്ചി,സവാള, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി വേവിച്ചെടുക്കുക, നന്നായി ഒരു തവി കൊണ്ട് ഉടച്ചു യോജിപിയ്ക്കുക, ശേഷം കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ചൊഴിക്കുക. കപ്പ കറി റെഡി





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.