അവൽ പായസം (Aval Payasam)
അവൽ പായസം
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി : സിയാ ഷാനി
————————————————————————————-
എല്ലാ കറികളും കൂട്ടി ചോറുണ്ട ശേഷം പഴവും പപ്പടവും കൂട്ടി പായസം കഴിക്കാതെ എങ്ങനെ ഇല മടക്കാൻ പറ്റും.ഓണവട്ടത്തിൽ പ്രിയപ്പെട്ട വിഭവം ആണ് പായസം . ഞാൻ നിങ്ങൾക്കായി ഇവിടെ കാണിക്കുന്നത് അവൽ പായസം.അപ്പോൾ നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
വേണ്ട ചേരുവകൾ.
1. അവൽ. കാൽ കിലോ
2. നെയ്യ് .3 വലിയ സ്പൂൺ
3. തേങ്ങ .ഒരു വലുത് ചുരണ്ടിയത്
4. ശർക്കര .400 ഗ്രാം
5. വെള്ളം . പാകത്തിന്
6 . ഏലയ്ക്ക പൊടി .അര ചെറിയ സ്പൂൺ
7 . കശുവണ്ടി പരിപ്പ് 10 എണ്ണം
8 . ഉണക്ക മുന്തിരി 15 എണ്ണം.
പാകം ചെയ്യുന്ന വിധം
* അവൽ നെയ്യിൽ ചുവക്കെ വറുത്തെടുക്കുക .ഇതു മിക്സിയിലാക്കി തരുതരുപ്പായി പൊടിച്ചെടുക്കണം.റവ പോലെ.
* തേങ്ങ ചുരണ്ടിയത് പിഴിഞ്ഞ് ഒന്നും,രണ്ടും, മൂന്നും പാൽ എടുത്തു വെക്കുക.
* ശർക്കര പൊടിച്ചു നികക്കെ വെള്ളമൊഴിച്ച് ഉരുക്കി അരിച്ച് വെക്കുക.
* ഒരു ഉരുളിയിൽ മൂന്നാം പാൽ അടുപ്പിൽ വെച്ച് തിളപ്പിച്ച് ,അതിൽ പൊടിച്ച അവൽ ചേർത്ത് വേവികുക. തിളച്ച് വറ്റിതുടങ്ങിയാൽ ശർക്കര ചേർത്ത് വരട്ടി എടുക്കുക.
* ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് മെല്ലെ ഇളക്കുക.
* ഒന്നാം പാലും ഏലയ്ക്ക പൊടിയും ചേർത്ത് വാങ്ങി വെക്കുക.
* ബാക്കി ഉള്ള നെയ്യിൽ കശുവണ്ടി ,മുന്തിരി വറുതിടുക.
(EMPOK #7)
posted by Zulu Ashii on August 31, 2016
zzz.nalla monjayik
posted by Zulu Ashii on August 31, 2016
suprv