Loader

ബീറ്റ്റൂട്ട് പച്ചടി (Beetroot Pachadi)

By : | 1 Comment | On : September 10, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ബീറ്റ്റൂട്ട് പച്ചടി
ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി: നസീറ സുധീര്‍

ചേരുവകള്‍
………………….
ബീറ്റ്റൂട്ട് -1 വലുത്
തൈര് -1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
അരപ്പിനു വേണ്ടത്
………………………….
തേങ്ങ -1 കപ്പ്
ചെറിയ ജീരകം-1/4 ടീ സ്പൂണ്‍
പച്ചമുളക് -2
വെളുത്തുള്ളി -1
കടുക് -1/2 ടീസ്പൂണ്‍
വറുത്തിടാന്‍
…………….
കടുക് -1 ടീസ്പൂണ്‍
ഉണക്കമുളക് -2
വേപ്പില – ഒരു തണ്ട്
എണ്ണ .. 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
……………………………..
ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് ഉപ്പും ഒരു കപ്പു വെള്ളവും ചേര്‍ത്ത് വേവിക്കുക.വെന്തതിനു ശേഷം നന്നായി അരച്ചു വെച്ച അരപ്പ് ചേര്‍ത്ത് ഇളക്കുക.അരപ്പ് ഒന്നു തിള വന്ന ശേഷം തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇട്ട് പച്ചടിയുടെ മുകളില്‍ വറുത്തിടാം.

(EMPOK #46)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Risvana Rasheed on September 9, 2016

      My favourite….

        Reply

    Leave a Reply

    Your email address will not be published.