Loader

കടല പ്രഥമൻ (Bengal Gram Pradhaman)

By : | 8 Comments | On : September 11, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കടല പ്രഥമന്‍

ഇൗസ്റ്റേണ്‍ മലയാള പാചകം ഒാണ കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി : രഞ്ജിത സുനില്‍
*********************
പായസമില്ലാത്ത സദ്യ ഇല്ലല്ലോ…. ഈ ഓണത്തിന് വ്യത്യസ്തതയാര്‍ന്ന ഒരു കടല പ്രഥമന്‍ പായസം ഉണ്ടാക്കിയാലോ…?
സ്വാദിഷ്ടമായ ഈ വിഭവം തയ്യാറാക്കാന്‍ ആവശ്യമുള്ള ചേരുവകള്‍……

**********************
• കടല പരിപ്പ് – 250 ഗ്രാം
• തേങ്ങ – 1
• ശര്‍ക്കര – 250 ഗ്രാം
• തേങ്ങ കൊത്ത് – 1 കപ്പ്
• നെയ്യ് – 4 സ്പൂണ്‍
• കശുവണ്ടി – 50 ഗ്രാം
• ഏലക്ക – 4 എണ്ണം
• കല്ക്കണ്ടം – 50 ഗ്രാം
• പച്ചരി – 100 ഗ്രാം

*** തേങ്ങയുടെ ഒന്നും രണ്ടും പാല് എടുത്തു വക്കുക.
പച്ചരി അരച്ചു വക്കുക. ശര്‍ക്കര ഉരുക്കി പാനി ആക്കുക.

ഇനി നമുക്ക് പായസം ഉണ്ടാക്കാന്‍ തുടങ്ങാം…

കടല പരിപ്പ് നന്നായി വേവിച്ചെടുക്കുക. കുക്കറില്‍ 6 വിസില്‍ വരെ ആവാം. ശേഷം വേവിച്ച കടലപ്പരിപ്പില്‍ നിന്നും 2 സ്പൂണ്‍ മാറ്റി വച്ച് ബാക്കി പരിപ്പ് മിക്സിയിലിട്ട് നന്നായി ഉടച്ചെടുക്കുക. പാന്‍ ചൂടാക്കി അതിലേക്ക് ശര്‍ക്കര പാനിയും ഉടച്ച കടല പരിപ്പും ചേര്‍ത്ത് ഇളക്കുക. ചൂടായ ശേഷം അരച്ചുവച്ച പച്ചരി ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക. തിളച്ച ശേഷം അതിലേക്ക് നേരത്തേ മാറ്റി വച്ച കടല പരിപ്പ് 1 സ്പൂണ്‍ നെയ്യില്‍ വറുത്തിടുക. കൂടെ ഏലക്കയും 2 സ്പൂണ്‍ കല്‍ക്കണ്ടം പൊടിച്ചതും ചേര്‍ത്തിളക്കുക. നന്നായി തിളച്ച ശേഷം ഒന്നാം പാല്‍ ചേര്‍ത്തിളക്കി ഇറക്കി വക്കുക. അതിലേക്ക് നെയ്യില്‍ വറുത്ത കശുവണ്ടിയും തേങ്ങാക്കൊത്തും തൂവുക.
സ്വാദിഷ്ടമായ കടല പ്രഥമന്‍ തയ്യാര്‍…..
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍…
(EMPOK #57)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (8)

    1. posted by Ranjith Radhakrishnan on September 11, 2016

      Superbbbbbb….colorful. .

        Reply
    2. posted by Sujith K Kulathingal on September 11, 2016

      Keraliya thanima in your Photo….. Liked this…. Variety Payasam…. Will try this

        Reply
    3. posted by Swapna Kumari M on September 11, 2016

      Gud dear… I ll try this…

        Reply
    4. posted by Sruthi Krishna on September 11, 2016

      Vy nc….

        Reply
    5. posted by Safna Mol S on September 11, 2016

      Good one, I tried it.

        Reply
    6. posted by Sunil Kumar K on September 11, 2016

      Amazing….. Really traditional…

        Reply
    7. posted by Sujith Ps on September 11, 2016

      Good

        Reply
    8. posted by Dhanesh Chandran on September 11, 2016

      Nice one

        Reply

    Leave a Reply

    Your email address will not be published.