Loader

ബ്ലാക്ക് ഫോറസ്ററ് പുഡ്ഡിംഗ് (Black Forest Pudding)

By : | 0 Comments | On : May 5, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ബ്ലാക്ക് ഫോറസ്ററ് പുഡ്ഡിംഗ് (Black Forest Pudding)

തയ്യാറാക്കിയത്:- സബി സാബിറ

ഈ പുഡിങ്ങിനു വേണ്ടി നമുക്ക് ആദ്യം ഒരു ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം.
അതിനു വേണ്ടി ഒന്നര കപ്പ് മൈദ, ഒരു കപ്പ് പഞ്ചസാര ഒരു കപ്പ് കൊക്കോ പൌഡർ അര ടീസ്പൂൺ ബേക്കിംഗ് പൗഡർ അര കപ്പ് വെജിറ്റബിൾ ഓയിൽഎന്നിവ മിക്സ് ചെയ്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് യോജിപ്പിക്കുക.ഈ കൂട്ട് കേക്ക് ട്രയിലേക്ക് മാറ്റി 30 mnt ബേക്ക് ചെയ്യുക.

അടുത്തതായി ഫസ്റ്റ് ലയറിനുള്ള പുഡ്ഡിംഗ് തയ്യാറാക്കാം .
അതിനു വേണ്ടി 500 ml പാൽ ,ഒരു കപ്പ് മിൽക്‌മെയഡ് ,‌ രണ്ട്‌ ടേബിൾസ്പൂൺ പഞ്ചസാര അര ടീസ്പൂൺ വാനില എസ്സെൻസ് എന്നിവ ചേർത്തു തിളപ്പിക്കുക. ഇതിലേക്ക് കുതിർത്തു വെച്ച 10gm ചൈനാഗ്രാസ്സ് ചേർത്തിളക്കി കുറുകുമ്പോൾ പുഡ്ഡിംഗ് ട്രേയിലേക്കു മാറ്റുക .ഇതു ഫ്രിഡ്ജിൽ ഒരു മണിക്കൂർ സെറ്റാവാൻ വെക്കുക. .

ഇനി ചെയ്യേണ്ടത് സെക്കൻഡ് ലെയർ ആണ്..തയ്യാറാക്കിയ ചോക്ലേറ്റ് കേക്ക് മുറിച്ഛ് ആദ്യത്തെ ലെയറിനു മുകളിൽ നിരത്തുക. ഇതിനു മുകളിൽ ഷുഗർ സിറപ്പ് ഒഴിക്കുക. ഇതിനു മുകളിലായി ചെറുതായി മുറിച്ച ചെറി അല്ലെങ്കിൽ സ്ട്രോബെറി നിരത്തുക .വിപ്പിങ് ക്രീം ഉപയോഗിച്ഛ് അടുത്ത ലെയർ കൂടെ സെറ്റ് ചെയ്ത് ഫ്രഡ്ജിൽ സെറ്റ് ആവാൻ വെക്കുക. ഇനി നമുക്കിഷ്ടമുള്ള സ്റ്റൈലിൽ ഡെക്കറേറ്റ് ചെയ്ത് വിളമ്പാം

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.